pranoy

തോമസ് കപ്പ് ബാഡ്മിന്റണിൽ ഇന്ത്യ ആദ്യമായി ഫൈനലിൽ

ക്വാർട്ടറിലെപ്പോലെ സെമിയിലും രക്ഷകനായത് പ്രണോയ്

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റിൽ പുതുചരിത്രമെഴുതി ഇന്ത്യൻ ടീം ആദ്യമായി ഫൈനലിലെത്തി. സെമിയിൽ സ്വിറ്റ്‌സർലൻഡിനെ കീഴടക്കിയാണ് ഇന്ത്യ ഫൈനലുറപ്പിച്ചത്.

ക്വാർട്ടറിലെപ്പോലെ സെമിയിലും മലയാളിതാരം എച്ച്.എസ്. പ്രണോയ് ആണ് നിർണായക മത്സരത്തിൽ ഇന്ത്യയുടെ രക്ഷകനായത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്തോനേഷ്യയാണ് ഇന്ത്യയുടെ എതിരാളി. 43 വർഷത്തിന് ശേഷം തോമസ് കപ്പിന്റെ

സെമി ഫൈനലിനിറങ്ങിയ ഇന്ത്യ 3-2നാണ് ഡെൻമാർക്കിന്റെ വെല്ലുവിളി മറികടന്നത്. പ്രണോയ് നിർണായകമായ അഞ്ചാം മത്സരത്തിൽ റാസ്‌മസ് ജെംകിനെ കീഴടക്കി ഇന്ത്യയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു. ആദ്യ സിംഗിൾസിൽ ലക്ഷ്യ സെൻ ലോക ഒന്നാം നമ്പർ താരം വിക്ടർ അക്സൽസനോട് പരാജയപ്പെട്ടു. എന്നാൽ തുടർന്ന് നടന്ന ഡബിൾസിൽ സ്വാസ്തിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യവും സിംഗിൾസിൽ കെ.ശ്രീകാന്തും വിജയച്ചതോടെ ഇന്ത്യ 2-1ന് ലീഡെടുത്തു. നാലാം മത്സരത്തിൽ ഇന്ത്യയുടെ ഡബിൾസ് സഖ്യമായ കൃഷ്ണപ്രസ്ദ് ഗരാഗ-വിഷ്ണുവർദ്ധൻ ഗോഡ് പഞ്ചലസഖ്യം തോറ്റതോടെ ഡെൻമാർക്ക് 2-2ന് സമനില പിടിക്കുകയായിരുന്നു.

വിജയകളെ തീരുമാനിക്കുന്നതിനുള്ള അഞ്ചാം മത്സരത്തിൽ ആദ്യ ഗെയിം 13-21ന് നഷ്ടപ്പെടുത്തിയ പ്രണോയ് പിന്നീട് തകർപ്പൻ തിരിച്ചുവരവ് നടത്തി 21-9, 21-12ന് അടുത്ത രണ്ട് ഗെയിമും സ്വന്തമാക്കി ഇന്ത്യയ്ക്ക് ഫൈനലിലേക്ക് ടിക്കറ്റെടുത്തു. മത്സരത്തിനിടെ പരിക്കേറ്റിട്ടും പതറാതെ പൊരുതിയാണ് പ്രണോയ് വിജയം കുറിച്ചത്.