pun-jab

മും​ബ​യ്:​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ബാം​ഗ്ലൂ​ർ​ ​റോ​യ​ൽ​ ​ച​ല​ഞ്ചേ​ഴ്സി​നെ 54 റൺസിന് കീഴടക്കി പഞ്ചാബ് കിംഗ്സ് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിറുത്തി. ​ആ​ദ്യം​ ​ബാറ്റ് ചെ​യ്ത​ ​പ​ഞ്ചാ​ബ് ​കിം​ഗ്സ് ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ 9​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 209​ ​റ​ൺ​സ് ​എ​ന്ന​ ​കൂറ്റൻ​ ​ടോ​ട്ട​ൽ​ ​പ​ടു​ത്തു​യ​ർ​ത്തി.​ ​മറുപടിക്കിറങ്ങിയ ബാംഗ്ലൂരിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. പഞ്ചാബിനായി കഗിസോ റബാഡ മൂന്നും റിഷി ധവാൻ, രാഹുൽ ചഹർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 35 റൺസെടുത്ത ഗ്ലെൻ മാക്സ്‌വെല്ലാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറർ. രജത് പട്ടീദാർ (26),വിരാട് കൊഹ്‌ലി (20) എന്നിവർ അല്പനേരം പിടിച്ചു നിന്നു.


നേരത്തേ വെ​ടി​ക്കെ​ട്ട് ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ക​ളു​മാ​യി​ ​നി​റ​ഞ്ഞാ​ടി​യ​ ​ഇം​ഗ്ലീ​ഷ് ​താ​ര​ങ്ങ​ളാ​യ​ ​ലി​യാം​ ​ലി​വിം​ഗ്സ്റ്റ​ൺ​ ​(42​ ​പ​ന്തി​ൽ​ 70​)​ ,​ ​ജോ​ണി​ ​ബെ​യ​ർ​സ്റ്റോ​ ​(29​ ​പ​ന്തി​ൽ​ 66​)​ ​എ​ന്നി​വ​രാ​ണ് ​പ​ഞ്ചാ​ബ് ​ബാ​റ്റിം​ഗി​ന്റെ​ ​പ​വ​ർ​ഹൗ​സു​ക​ളാ​യ​ത്.​ ​ശി​ഖ​ർ​ ​ധ​വാ​നൊ​പ്പം​ ​(15​ ​പ​ന്തി​ൽ​ 21​)​ത​ക​ർ​പ്പ​ൻ​ ​തു​ട​ക്ക​മാ​ണ് ​പ​ഞ്ചാ​ബി​ന് ​ബെ​യ​ർ​ ​സ്റ്റോ​ ​ന​ൽ​കി​യ​ത്.​ 5​ ​ഓ​വ​റി​ൽ​ ​ഇ​രു​വ​രും​ ​അ​റു​പ​ത് ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.​ ​ധ​വാ​നെ​ ​ക്ലീ​ൻ​ബൗ​ൾ​ഡാ​ക്കി​ ​മാ​ക്സ്‌​വെ​ല്ലാ​ണ് ​കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ച്ച​ത്.​ ​
ബെ​യ​ർ​‌​സ്റ്റോ​ 4​ ​ഫോ​റും​ 7​ ​സി​ക്സും​ ​നേ​ടി​യ​പ്പോ​ൾ​ ​ലി​വിം​ഗ്സ്റ്റ​ണി​ന്റെ​ ​ബാ​റ്റി​ൽ​ ​നി​ന്ന് ​അ​വ​സാ​ന​ ​ഓ​വ​റു​ക​ളി​ൽ​ 5​ ​ഫോ​റും​ 4​ ​സി​ക്സും​ ​പ​റ​ന്നു.​ ​ബെ​യ​ർ​സ്റ്റോ​യേ​യും​ ​ലി​വിം​ഗ്സ്റ്റ​ണേ​യും​ ​ധ​വാ​നേ​യും​ ​കൂ​ടാ​തെ​ 16​ ​റ​ൺ​സെ​ടു​ത്ത​ ​നായകൻ മാ​യ​ങ്ക് ​അ​ഗ​ർ​വാ​ളാ​ണ് ​ര​ണ്ട​ക്കം​ ​ക​ണ്ട​ ​മ​റ്റൊ​രു​ ​പ​ഞ്ചാ​ബ് ​താ​രം.​ ​മ​റ്റു​ള്ള​ ​ബൗ​ള​ർ​മാ​ർ​ ​ന​ന്നാ​യി​ ​ത​ല്ലു​വാ​ങ്ങി​യ​പ്പോ​ൾ​ 4​ ​ഓ​വ​റി​ൽ​ 15​ ​റ​ൺ​സ് ​മാ​ത്രം​ ​ന​ൽ​കി​ ​ഹ​സ​ര​ങ്ക​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.