broking-houses

ഐടി കമ്പനികൾ ജീവനക്കാർക്ക് നൽകുന്ന ശമ്പള വർദ്ധനയെക്കുറിച്ചുമൊക്കെ ഇടയ്ക്കിടെ വാർത്തകൾ വരാറുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ റെക്കോർഡ് നേട്ടത്തിന് സാക്ഷ്യം വഹിച്ച ബ്രോക്കിംഗ് ഹൗസുകൾ ജീവനക്കാർക്ക് ആകർഷകമായ ഇൻക്രിമെന്റുകളും ബോണസുകളും നൽകുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ചില ബ്രോക്കിംഗ് കമ്പനികളിലെ മൂന്ന് മുതൽ ഏഴ് മാസം വരെയുള്ള ശമ്പളം ബോണസായി നൽകുകയാണ്. അതായത് ശരാശരി ഇൻക്രിമെന്റുകൾ 15%-20% വരെയാണ്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാർക്ക് 30 ശതമാനം വരെ ശമ്പള വർദ്ധനയും ഉണ്ടായേക്കുമെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.


എത്ര ശതമാനമാണ് ശമ്പള വർദ്ധനവെന്നൊക്കെ ചില കമ്പനികൾ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. 'കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിക്ക് വളരെ അനുകൂലമായിരുന്നു. ഇത് ജീവനക്കാർക്ക് നല്ല ശമ്പള വർദ്ധനവിലേക്ക് നയിച്ചു'വെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിലെ എക്സിക്യൂട്ടീവ് ഡയറക്ടറും ഹ്യൂമൻ റിസോഴ്സ് മേധാവിയുമായ സുധീർ ധർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.