ഇന്ത്യയിൽ കാണപ്പെടുന്ന പാമ്പുകളിൽ ഏറ്റവും വിഷവീര്യമുള്ള പാമ്പാണ് ശംഖുവരയൻ. വെള്ളിക്കെട്ടൻ, മോതിര വളയൻ എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ പാമ്പിനെ പിടികൂടാനാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. ശംഖുവരയൻ പാമ്പുകളുടെ വിഷത്തിൽ പ്രധാനമായും ന്യൂറോടോക്സിൻ എന്ന രാസപദാർഥം അടങ്ങിയിരിക്കുന്നു. കടിയേറ്റാൽ കാഴ്ച്ചമങ്ങൽ, ഓർമ്മക്കുറവ്, മരവിപ്പ് , ഛർദ്ദി , ബോധക്ഷയം എന്നിവ ഉണ്ടാകും. ചികിത്സ ലഭിച്ചില്ലെങ്കിൽ മരണവും സംഭവിക്കാം.

വളരെ ചെറിയ വിഷപല്ല് ആയതിനാൽ ശംഖുവരയന്റെ കടി പലപ്പോഴും കാര്യമായ വേദനയ്ക്ക് കാരണമാകാറില്ല. ഉറക്കത്തിൽ ഇവയുടെ കടിയേറ്റ് അത് അറിയാതെ മരണപ്പെട്ട സംഭവങ്ങൾ നിരവധിയാണ്.വലിയ ശംഖുവരയൻ പാമ്പിനെ വാവാ സുരേഷ് പിടികൂടുന്ന കാഴ്ചയുമായി എത്തുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണുക...