kalyani

ആദ്യമായി ഒന്നിച്ചൊരു പൊതുവേദി പങ്കിട്ടതിന്റെ സന്തോഷത്തിലാണ് പ്രിയദർശനും കല്യാണി പ്രിയദർശനും. തൃശൂർ പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിലെ സംഗീതോത്സവത്തിന്റെ ഉദ്ഘാടനത്തിനായിരുന്നു ഇരുവരും ഒന്നിച്ച് പങ്കെടുത്തത്.

' എന്റെ കൂടെ മകൾ ഇതുപോലൊരു വേദിയിലിരിക്കുമെന്ന് ഞാൻ കരുതിയിട്ടില്ല. അവൾ സിനിമയിൽ അഭിനയിക്കുമെന്നും കരുതിയിട്ടില്ല. ഇവിടെ വച്ച് ആദ്യമായി ഒരു പൊതുവേദി പങ്കിടാൻ പറ്റിയെന്നത് സന്തോഷമാണ്.

അമേരിക്കയിൽ ആ‍ർക്കിടെക്ട് ബിരുദത്തിന് പഠിക്കാൻ പോയ അമ്മു അത് നന്നായി ചെയ്തിട്ടാണ് തിരിച്ചെത്തിയത്. എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവൾ എന്നോട് നാഗാർജുനയുടെ സിനിമയിൽ അഭിനയിക്കട്ടെയെന്ന് ചോദിച്ചു.

ഞാനന്ന് സർവദൈവങ്ങളെയും വിളിച്ചാണ് സമ്മതിച്ചത്. പരാജയപ്പെട്ടാൽ അത് എന്നേക്കാൾ വേദനിപ്പിക്കുന്നത് അവളെയായിരിക്കും. പക്ഷേ അവളത് നന്നായി ചെയ്തു. അച്ഛൻ മകൾക്കൊപ്പം വേദി പങ്കിടുന്നതിലും വലുതായി ഒന്നുമില്ല. " പ്രിയദർശൻ പറ‍ഞ്ഞു.