
താരങ്ങളായ നിക്കി ഗൽറാണിയുടെയും ആദിയുടെയും വിവാഹം മേയ് 18ന് ചെന്നൈയിൽ നടക്കും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന വിവാഹചടങ്ങ് രാത്രി 1ന് നടക്കും.
മാർച്ച് 24നാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. വിവാഹനിശ്ചയം അതീവ രഹസ്യമായിട്ടാണ് നടന്നത്. നീണ്ട നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. തെലുങ്ക് സംവിധായകൻ രവി രാജപെനിസെട്ടിയുടെ മകനാണ് ആദി. ആദിയും നിക്കിയും രണ്ടു ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാള ചിത്രങ്ങളിൽ സാന്നിദ്ധ്യം അറിയിച്ച നിക്കി ഗൽറാണി നിവിൻപോളിയുടെ 1983 എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. വെള്ളിമൂങ്ങ, ഓംശാന്തി ഓശാന, രാജമ്മ അറ്റ് യാഹു, മര്യാദരാമൻ, ഒരു സെക്കൻഡ് ക്ളാസ് യാത്ര എന്നിവയുടെ നിക്കിയുടെ ചിത്രങ്ങൾ . അർജുൻ ചിത്രമായ വിരുന്നാണ് അഭിനയിച്ച് പൂർത്തിയാക്കിയ സിനിമ.