
ഇരട്ടകളാണോയെന്ന ചോദ്യം കേട്ട് മടുത്തിരിക്കുകയാണ് ഒരു അമ്മയും മകളും. 45 കാരിയായ അമ്മയെയും 17 കാരിയായ മകളെയും കാണാൻ ഏറെക്കുറെ ഒരുപോലെ തന്നെയാണ്. അമ്മയേതാ മകൾ ഏതാ എന്ന ചോദ്യവും ഇരുവരും നേരിടാറുണ്ട്.
യു.എസിലെ ടാറ്റിയാന ഫ്ലെമിംഗ് സ്മിത്ത് തന്റെ അമ്മ പണ്ടോരയ്‌ക്കൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇതിനൊക്കെ നിരവധി പേർ കമന്റുകളുമായും എത്താറുണ്ട്.

തനിക്ക് എത്ര വയസുണ്ടെന്ന് പറയുമ്പോൾ ആളുകൾ ഞെട്ടാറുണ്ടെന്ന് ഈ അമ്മ പറയുന്നു. ഫാഷനും ഏറ്റവും പുതിയ ട്രെൻഡുകളും അനുസരിച്ച് തന്നെ അപ് ടു ഡേറ്റ് ആക്കുന്നത് മകളാണെന്നും ഇവർ പറയുന്നു.
തന്റെത് പോലെയുള്ള ശരീരഘടന സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ തുടർച്ചയായി വ്യായാമം ചെയ്യണം. ഇക്കൂട്ടർ ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യണമെന്നും പണ്ടോര കൂട്ടിച്ചേർത്തു.