thuramugham

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം ജൂൺ 3ന് തിയേറ്ററിൽ. ഇന്ദ്രജിത്ത്, ജോജു ജോർജ്, അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ എന്നിവരാണ് മറ്റു താരങ്ങൾ. ഗോപൻ ചിദംബരൻ രചന നിർവഹിക്കുന്നു. ഛായാഗ്രഹണവും രാജീവ് രവി നിർവഹിക്കുന്നു. സുകുമാർ തെക്കേപ്പാട്ട്, ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവർ ചേർന്നാണ് നിർമ്മാണം. എഡിറ്റർ: ബി. അജിത്‌കുമാർ.മൂന്നു വർഷത്തിനുശേഷം തിയേറ്ററിൽ എത്തുന്ന നിവിൻ പോളി ചിത്രമാണ് തുറമുഖം.മൂത്തോൻ ആണ് അവസാനം തിയേറ്ററിൽ എത്തിയ ചിത്രം.