
തൃശൂർ: പൂരംവെടിക്കെട്ട് മൂന്നാം തവണയും മാറ്റിവച്ചു. ശക്തമായ മഴ നഗരത്തിൽ പെയ്‌തതോടെയാണ് ഇന്ന് വൈകിട്ട് 6.30ന് നടത്താൻ നിശ്ചയിച്ചിരുന്ന വെടിക്കെട്ട് വീണ്ടും മാറ്റിയത്. പൂരത്തിന് ശേഷം മേയ് 11 പുലർച്ചെ വെടിക്കെട്ട് നടത്താനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ കുടമാറ്റം മുതൽ തുടങ്ങിയ കനത്തമഴ മൂലം വെടിക്കെട്ട് മാറ്റി.
തുടർന്നും മഴ പെയ്‌തതോടെ രണ്ടാമതും വെടിക്കെട്ട് മാറ്റി. ഇന്നലെ വൈകുന്നേരം മഴ പെയ്യാതിരുന്നതോടെ ഇന്ന് വൈകുന്നേരം വെടിക്കെട്ട് നടത്താൻ ദേവസ്വങ്ങൾ തീരുമാനിച്ചു. എന്നാൽ ഇന്ന് കനത്ത മഴ പെയ്‌തതോടെ കാലാവസ്ഥ മെച്ചപ്പെടുന്ന ദിവസം വെടിക്കെട്ട് നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.