
മുപ്പത്തിമൂന്നാമത് ദൃക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ - ഭൂട്ടാൻ മികച്ച സ്ത്രീപക്ഷ സിനിമയായി ആവിഷ്കാര ഡിജിറ്റലിനു വേണ്ടി രഘുനാഥ് എൻ. ബി രചനയും സംവിധാനവും നിർവഹിച്ച നിശബ്ദം തിരഞ്ഞെടുത്തു.
കൃഷ്ണപ്രഭ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങൾ, ഛായാഗ്രഹണം, ചിത്രസംയോജനം തുടങ്ങിയവയും രഘുനാഥ് തന്നെയാണ് നിർവഹിക്കുന്നത്. ഇത് ലോകസിനിമയിൽ റെക്കാർഡ് ആണ്. ഒരു അമ്മയും മകളും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.