al

ദുബായ് : യു.എ.ഇയുടെ പുതിയ പ്രസിഡന്റായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ (61) ഏഴ് എമിറേറ്റ്സുകളിലെ ഭരണാധിപന്മാർ ചേർന്ന സുപ്രീംകൗൺസിൽ ഏകകണ്ഠമായി തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ അർദ്ധ സഹോദരനാണ്.

ഇതോടെ യു.എ.ഇയുടെ മൂന്നാമത്തെ പ്രസിഡന്റും അബുദാബിയുടെ 17 ാമത് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ്.

2005 ജനുവരി മുതൽ യു.എ.ഇ സായുധസേനയുടെ ഉപ സർവസൈന്യാധിപനാണ്. 2004 നവംബറിൽ അബുദാബിയുടെ കിരീടാവകാശിയായി.

2019ൽ ഏറ്റവും ശക്തനായ അറേബ്യൻ നേതാവായി ന്യൂയോർക്ക് ടൈംസും ലോകത്തിലെ ഏ​റ്റവും സ്വാധീനമുള്ള 100 പേരിൽ ഒരാളായി ടൈം മാഗസിനും ഷെയ്ഖ് മുഹമ്മദിനെ തിരഞ്ഞെടുത്തിരുന്നു. ഷെയ്ഖ് ഖലീഫ രോഗബാധിതനായ ശേഷം ഏഴു വർഷമായി ഭരണത്തിൽ ഷെയ്ഖ് മുഹമ്മദ് പങ്കാളിയാണ്.

യു.എ.ഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ മൂന്നാമത്തെ മകനായി 1961 മാർച്ച് 11നാണ് ജനനം. യു.എ.ഇ വ്യോമസേനയിൽ പൈല​റ്റായി സൈനിക സേവനം നടത്തിയിട്ടുണ്ട്.

മോ​ദി​യെ​ ​നേ​രി​ട്ടെ​ത്തി
സ്വീ​ക​രി​ച്ച​ ​ഷെ​യ്ഖ്
ദു​ബാ​യ് ​:​ 2015​ൽ​ ​യു.​എ.​ഇ​യി​ൽ​ ​ആ​ദ്യ​ ​സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ ​ഇ​ന്ത്യ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യെ​ ​​ഷെ​യ്ഖ് ​മു​ഹ​മ്മ​ദ് ​പ്ര​സി​ഡ​ൻ​ഷ്യ​ൽ​ ​എ​യ​ർ​പോ​ർ​ട്ടി​ൽ​ ​നേ​രി​ട്ടെ​ത്തി​യാ​ണ് ​സ്വീ​ക​രി​ച്ച​ത്.​ ​യു.​എ.​ഇ​യി​ലെ​ത്തു​ന്ന​ ​രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാ​ർ​ക്ക് ​കൊ​ട്ടാ​ര​ത്തി​ൽ​ ​സ്വീ​ക​ര​ണ​മൊ​രു​ക്കു​ക​യാ​ണ് ​പ​തി​വ്.

പ്രി​യ​ ​സു​ഹൃ​ത്ത്; കേ​ര​ള​ത്തി​ൽ​
​വ​രും വ​ൻ​ ​നി​ക്ഷേ​പം

എം.​എ​ച്ച്.​ ​വി​ഷ്‌​ണു
തി​രു​വ​ന​ന്ത​പു​രം​: ഷെ​യ്ഖ് ​മു​ഹ​മ്മ​ദും​ ​മു​ൻ​ഗാ​മി​ക​ളെ​പ്പോ​ലെ​ ​കേ​ര​ള​ത്തി​ന്റെ​ ​പ്രി​യ​ ​സ്നേ​ഹി​ത​ൻ.​ ​ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​വി​ദേ​ശ​നി​ക്ഷേ​പം​ ​തേ​ടി​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​യു.​എ.​ഇ​യി​ലെ​ത്തി​യ​പ്പോ​ൾ​ ​നേ​രി​ട്ട് ​സ​ന്ന​ദ്ധ​ത​ ​അ​റി​യി​ച്ച​ ​വ്യ​ക്തി​യാ​ണ്.​ ​ലോ​ക​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​നി​ക്ഷേ​പ​ക​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ഒ​ന്നാ​യ​ ​'​മു​ബ​ദ​ല"യു​ടെ​ ​ചെ​യ​ർ​മാ​നാ​ണ് ​ഷെ​യ്ഖ്.​ ​മു​ബ​ദ​ല​യ്ക്ക് ​മു​പ്പ​തി​ല​ധി​കം​ ​രാ​ജ്യ​ങ്ങ​ളി​ലാ​യി​ 16​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​നി​ക്ഷേ​പ​മു​ണ്ട്.
പെ​ട്രോ​കെ​മി​ക്ക​ൽ​ ​സ​മു​ച്ച​യം,​ ​ഡി​ഫ​ൻ​സ് ​പാ​ർ​ക്ക്,​ ​ലൈ​ഫ് ​സ​യ​ൻ​സ് ​പാ​ർ​ക്ക്,​ ​ഭ​ക്ഷ്യ​സം​സ്‌​ക​ര​ണ​ ​കേ​ന്ദ്രം,​ ​വ്യോ​മ​യാ​ന​ ​വ്യ​വ​സാ​യം​ ​എ​ന്നി​വ​യി​ലാ​ണ് ​മു​ബ​ദ​ല​യ്ക്ക് ​താ​ത്പ​ര്യം. കേ​ര​ള​ത്തി​ൽ​ ​തു​റ​മു​ഖ​ ​മേ​ഖ​ല​യി​ൽ​ ​നി​ക്ഷേ​പ​മു​ള്ള​ ​ദു​ബാ​യ് ​ഡി.​പി​ ​വേ​ൾ​ഡും​ ഇ​ൻ​ഡ്‌​സ​ട്രി​യ​ൽ​ ​പാ​ർ​ക്ക്,​ ​ജ​ല​ഗ​താ​ഗ​തം​ ​എ​ന്നി​വ​യി​ൽ​ ​നി​ക്ഷേ​പ​ത്തി​ന് ​ത​യ്യാ​റാ​ണ്.​ ​തി​രു​വ​ന​ന്ത​പു​രം​-​ ​കാ​സ​ർ​കോ​ട് ​ജ​ല​പാ​ത​യി​ൽ​ ​ഭാ​ഗ​ഭാക്കാനും​ ​അ​വ​ർ​ ​ത​യ്യാ​റാ​ണ്.​ ​​ഉ​ദ്യോ​ഗ​സ്ഥ​ത​ല​ ​ന​ട​പ​ടി​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​ ​ഷെ​യ്ഖ് ​മു​ഹ​മ്മ​ദ് ​പ്ര​സി​ഡ​ന്റാ​യ​തോ​ടെ​ ​ഇ​നി​ ​കാ​ര്യ​ങ്ങ​ൾ​ ​വേ​ഗ​ത്തി​ലാ​കും.​ ​യു.​എ.​ഇ​യി​ലെ​ ​സാ​യി​ദ് ​ചാ​രി​​​റ്റ​ബി​ൾ​ ​ഫൗ​ണ്ടേ​ഷ​ന്റെ​ ​ചെ​യ​ർ​മാ​നാ​യ​ ​അ​ദ്ദേ​ഹം,​പ്ര​ള​യ​കാ​ല​ത്ത് ​ന​മു​ക്ക് ​അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ ​അ​യ​ച്ചി​രു​ന്നു.