
കോഴിക്കോട്: പൊതുവേദിയിൽ പെൺകുട്ടിയെ അപമാനിച്ചിട്ടില്ലെന്നും അവർക്ക് വിഷമം ഉണ്ടാകാതിരിക്കാനാണ് മാറ്റിനിറുത്തിയതെന്നും സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും ആരോപണവിധേയനായ സമസ്ത നേതാവ് എം.ടി. അബ്ദുല്ല മുസ്ലിയാരും പറഞ്ഞു. നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴാണ് വിഷയത്തെ സമസ്ത ന്യായീകരിച്ചത്.
പെൺകുട്ടിക്കോ രക്ഷിതാക്കൾക്കോ സംഭവത്തിൽ പരാതിയില്ല. പെൺകുട്ടിക്ക് ലജ്ജയുണ്ടാവുമോ എന്ന് വിചാരിച്ചാണ് മാറ്റിയതെന്നും ജിഫ്രിക്കോയ തങ്ങൾ പറഞ്ഞു. മദ്രസ കെട്ടിട ഉദ്ഘാടന വേദിയിൽ സർട്ടിഫിക്കറ്റ് വിതരണത്തിനായി പത്താംക്ലാസ് വിദ്യാർത്ഥിനിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതാണ് അബ്ദുള്ള മുസ്ലിയാരെ പ്രകോപിപ്പിച്ചത്.
.