newzealand

വെല്ലിംഗ്ടൺ : ന്യൂസിലൻഡ് പ്രധാനമന്ത്രി ജെസീന്ത ആർഡേന് കൊവിഡ് സ്ഥിരീകരിച്ചു. ജസീന്തയ്ക്ക് നേരിയ ലക്ഷണങ്ങളാണ് ഉള്ളതെന്നും ഏഴ് ദിവസം വീട്ടിൽ ഐസൊലേഷനിൽ കഴിയുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച പങ്കാളി ക്ലാർക്ക് ഗെയ്‌ഫോർഡിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജസീന്തയും നിരീക്ഷണത്തിലയിരുന്നു. കൊവിഡ് പോസി​റ്റീവായ വിവരം ജസീന്ത തന്നെ ഇന്നലെ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.