gokulam

കൊ​ൽ​ക്ക​ത്ത​:​ ​ഐ​ ​ലീ​ഗ് ​സീ​സ​ണി​ലെ​ ​അ​വ​സാ​ന​ ​മ​ത്സ​ര​ത്തി​ൽ​ ​മു​ഹ​മ്മ​ദ​ൻ​സി​നെ​ ​ഒ​ന്നി​നെ​തി​രെ​ ​മൂ​ന്ന് ​ഗോ​ളു​ക​ൾ​ക്ക് ​കീ​ഴ​ട​ക്കി​ ​ഗോ​കു​ലം​ ​കേ​ര​ള​ ​ ​ക​രീ​ടം​ ​നി​ല​നി​റു​ത്തി.​ ​ഇ​താ​ദ്യ​മാ​യാ​ണ് ​ഒ​രു​ ​ടീം​ ​ഐ​ ​ലീ​ഗ് ​കി​രീ​ടം​ ​നി​ല​നി​റു​ത്തു​ന്ന​ത്.​കി​രീ​ടം​ ​നേ​ടാ​ൻ​ ​സ​മ​നി​ല​ ​മ​തി​യാ​യി​രു​ന്നെ​ങ്കി​ലും​ ​ഗം​ഭീ​ര​ ​ജ​യ​ത്തോ​ടെ​ ​ത​ന്നെ​ ​ഗോ​കു​ലം​ ​ചാ​മ്പ്യ​ൻ​പ​ട്ടം​ ​കൈ​പ്പി​ടി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു.​ഗോ​കു​ല​ത്തി​നാ​യി​ ​മ​ല​യാ​ളി​ ​താ​ര​ങ്ങ​ളാ​യ​ ​മു​ഹ​മ്മ​ദ് ​റി​ഷാ​ദ് ​(49​),​ ​എ​മി​ൽ​ ​ബെ​ന്നി​ ​(61​)​ ​എ​ന്നി​വ​രാ​യി​രു​ന്നു​ ​ഗോ​ളു​ക​ൾ​ ​നേ​ടി​യ​ത്.​

​അ​സ​റു​ദ്ദി​ൻ​ ​മ​ല്ലി​ക്കാ​ണ് ​മു​ഹ​മ്മ​ദ​ൻ​സി​ന്റെ​ ​സ്‌​കോ​റ​ർ.​തോ​ൽ​ക്കാ​തി​രി​ക്കാ​ൻ​ ശ്ര​ദ്ധ​യോ​ടെ​യാ​യി​രു​ന്നു​ ​ഗോ​കു​ലം​ ​തു​ട​ങ്ങി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​മ​ത്സ​ര​ത്തി​ൽ​ ​ചു​വ​പ്പ് ​കാ​ർ​ഡ് ​ല​ഭി​ച്ച​തി​നാ​ൽ​ ​ക്യാപ്ടൻ​ ​ഷ​രീ​ഫ് ​മു​ഹ​മ്മ​ദ് ​ഇ​ല്ലാ​തെ​യാ​യി​രു​ന്നു​ ​ഗോ​കു​ലം​ ​ഇ​റ​ങ്ങി​യ​ത്.​ പ്ര​തി​രോ​ധ​ ​താ​രം​ ​അ​മി​നോ​ ​ബൗ​ബ​യാ​യി​രു​ന്നു​ ​ഗോ​കു​ല​ത്തെ​ ​ന​യി​ച്ച​ത്.​ ​
ആ​ദ്യ​ ​പ​കു​തി​ ​ഗോ​ൾ​ ​ര​ഹി​ത​മാ​യി​രു​ന്നു.​ ​ര​ണ്ടാം​ ​പ​കു​തി​യു​ടെ​ ​തു​ട​ക്ക​ത്തി​ൽ​ ​പ​രി​ക്കേ​​​റ്റ​ ​മു​ന്നേ​​​റ്റ​ ​നി​ര​താ​രം​ ​ഫ്ലെ​ച്ച​ർ​ക്ക് ​പ​ക​രം​ ​ശ്രീ​കു​ട്ട​ൻ​ ​ക​ള​ത്തി​ലെ​ത്തി.
49ാം​ ​മി​നു​ട്ടി​ൽ​ ​മു​ഹ​മ്മ​ദ് ​റി​ഷാ​ദി​ന്റെ​ ​ഗോ​ളി​ൽ​ ​ഗോ​കു​ലം​ ​​മു​ന്നി​ലെ​ത്തി.​ ​അ​ധി​കം​ ​വൈ​കാ​തെ​ ​ഗോ​കു​ല​ത്തെ​ ​ഞെ​ട്ടി​ച്ച് ​മു​ഹ​മ്മ​ദ​ൻ​സ് ​സ​മ​നി​ല​ ​പി​ടി​ച്ചു.​
57ാം​ ​മി​നു​ട്ടി​ൽ​ ​അ​സ്ഹ​റു​ദ്ദീ​ൻ​ ​മാ​ലി​ക്കിലൂടെ മു​ഹ​മ്മ​ദ​ൻ​സിന് സ​മ​നി​ല​ ​്.​ ​തു​ട​ർ​ന്ന് ​ആ​ക്ര​മ​ണം​ ​ക​ടു​പ്പി​ച്ച​ ​ഗോ​കു​ലം​ 61-ാം​ ​മി​നു​ട്ടി​ൽ​ ​എ​മി​ൽ​ ​ബെ​ന്നി​യി​ലൂ​ടെ​ ​വീ​ണ്ടും​ ​മു​ന്നി​ലെ​ത്തി.​
​തു​ട​ർ​ന്ന് ​സ്വ​ന്തം​ ​കാ​ണി​ക​ൾ​ക്ക് ​മു​ന്നി​ൽ​ ​കി​രീ​ടം​ ​സ്വ​ന്ത​മാ​ക്ക​ണ​മെ​ന്ന​ ​വാ​ശി​യി​ൽ​ ​മു​ഹ​മ്മ​ദ​ൻ​സ് ​ഗോ​കു​ല​ത്തി​ന്റെ​ ​ഗോ​ൾ​ ​മു​ഖ​ത്തേ​ക്ക് ​ഇ​ര​ച്ചെ​ത്തി​ക്കൊ​ണ്ടി​രു​ന്നു.​ ​എ​ന്നാ​ൽ​ ​അ​മി​നോ​ ​ബൗ​ബ​യും​ ​ഗോ​ൾ​ ​കീ​പ്പ​ർ​ ​ര​ക്ഷി​ത് ​ദ​ക​റും​ ​ചേ​ർ​ന്ന് ​മു​ഹ​മ്മ​ദ​ൻ​സി​ന്റെ​ ​മു​ന്നേ​​​റ്റ​ങ്ങ​ളു​ടെ​ ​മു​ന​യൊ​ടി​ച്ചു​കൊ​ണ്ടി​രു​ന്നു.​ ​
ആ​ദ്യ​മാ​യാ​ണ് ​ഒ​രു​ ​കേ​ര​ള​ ​ടീം​ ​ദേ​ശീ​യ​ ​കി​രീ​ടം​ ​തു​ട​ർ​ച്ച​യാ​യ​ ​ര​ണ്ടാം​ ​ത​വ​ണ​യും​ ​സ്വ​ന്ത​മാ​ക്കു​ന്ന​ത്.​ ​ഈ​ ​സീ​സ​ണി​ൽ​ ​​ 18​ ​മ​ത്സ​രം​ ​ക​ളി​ച്ച​ ​ഗോ​കു​ലം​ ​കേ​ര​ള​ ​ഒ​​​റ്റ​ ​മ​ത്സ​ര​ത്തി​ൽ​ ​മാ​ത്രമേ​ ​തോ​ൽ​വി​ ​അ​റി​ഞ്ഞി​ട്ടു​ള്ളു.