ipl

മുംബയ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ആന്ദ്രേ റസലിന്റെ ഓൾ റൗണ്ട് പ്രകടനത്തിന്റെ പിൻബലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 54 റൺസിന് സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ 6 വിക്കറ്ര് നഷ്ടത്തിൽ 177 റൺസെടുത്തു. മറുപടിക്കിറങ്ങിയഹൈദരാബാദിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. 4 ഓവറിൽ 22 റൺസ് നൽകി മൂന്ന് വിക്കറ്റ് വീഴ്ത്തിയ റസലാണ് ഹൈദരബാദ് ബാറ്റിംഗ് നിരയിൽ കൂടുതൽ പ്രശഅനമുണ്ടാക്കിയത് 43 റൺസെടുത്ത അഭിഷേക് ശർമ്മയാണ് ഹൈദരബാദിന്റെ ടോപ് സ്കോറർ.

നേരത്തേ 28 പന്തിൽ 4 സിക്സും 3 ഫോറും ഉൾപ്പെടെ പുറത്താകാതെ 49 റൺസ് നേടിയ റസൽ തന്നെയാണ് കൊൽക്കത്തയെ ഭേദപ്പെട്ട സ്കോറിലെത്തിക്കാൻ മുഖ്യപങ്കുവഹിച്ചത്.സാം ബില്ലിംഗ്സ് (34), അജിങ്ക്യ രഹാനെ (28), നിതീഷ് റാണ(26) എന്നിവരും കൊൽക്കത്തയ്ക്ക് നിർണായക സംഭാവന നൽകി.ഹൈദരാബാദിനായി ഉമ്രാൻ മാലിക് മൂന്ന് വിക്കറ്ര് വീഴ്ത്തി.