
ന്യൂഡൽഹി : യു.എ.ഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തിൽ ഇന്ത്യയുടെ അനുശോചനം നേരിട്ട് അറിയിക്കാൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു യു.എ.ഇയിലേക്ക്. കേന്ദ്ര സർക്കാരിന്‍റെ പ്രതിനിധിയായാണ് നാളെ അദ്ദേഹം യു.എ.ഇ സന്ദർശിക്കുന്നത്. . പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവർ യുഎഇ ഭരണാധികാരിയുടെ മരണത്തിൽ ഇന്നലെ അനുശോചനം അറിയിച്ചിരുന്നു.
വിദേശകാര്യമന്ത്രി എസ് ജയശങ്കർ യു.എ.ഇ എംബസിയിലെത്തി അനുശോചനം അറിയിച്ചിരുന്നു. . ഇന്നലെയാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാൻ അന്തരിച്ചത്. മൃതദേഹം ഖബറടക്കി. അബുദാബിയിലെ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനില്‍ യു.എ.ഇ ഭരണാധികാരികളുടെയും കുടുംബത്തിന്‍റെയും സാന്നിദ്ധ്യത്തിലായിരുന്നു ഖബറടക്കം..
അതേസമയം യു.എ.ഇയുടെ പുതിയ പ്രസിഡന്‍റും അബുദാബി ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ തിരഞ്ഞെടുത്തു. . ഇന്നലെ അന്തരിച്ച ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ സഹോദരനും യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്‍റെ മകനുമാണ് 61കാരനായ ഷെയ്ഖ് മുഹമ്മദ്. ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളുമായി മികച്ച ബന്ധം പുലര്‍ത്തുന്ന വ്യക്തികൂടിയാണ് പുതിയ ഭരണാധികാരി. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലേയും ഭരണാധിപന്മാര്‍ ഒന്നുചേര്‍ന്നാണ് പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുത്തത്