
തിരുവനന്തപുരം: വിഴിഞ്ഞം ഹാർബർ വഴി മത്സ്യബന്ധനത്തിന് പോയ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അൻവർ എന്നിവരെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഇവർ മത്സ്യബന്ധനത്തിന് പോയത്.
കാണാതായവർക്കായി കടലിൽ തിരച്ചിൽ തുടരുകയാണ്. ഇതിനിടയിൽ മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണെന്നും ഇവർ തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണത്തെത്തിയതായും റിപ്പോർട്ടുകളുണ്ട്.