powar

മുംബയ്: എൻസിപി അദ്ധ്യക്ഷൻ ശരദ്‌ പവാറിനെതിരെ അപകീർത്തികരമായ പരാമർശമുള‌ള ഫേസ്‌ബുക്ക് പോസ്‌റ്റ് ഷെയർ ചെയ്‌ത സംഭവത്തിൽ നടി അറസ്‌റ്റിൽ. മറാത്തി നടിയായ കേതകി ചിത്‌ലെ(29)യാണ് അറസ്‌റ്റിലായത്. 23 വയസുകാരനായ ഒരു ഫാർമസി വിദ്യാർത്ഥിയും ഈ കേസിൽ അറസ്‌റ്റിലായിട്ടുണ്ട്. നിഖിൽ ഭാംമ്രെയാണ് നാസികിൽ നിന്ന് പൊലീസിന്റെ പിടിയിലായത്. ഇയാൾ പങ്കുവച്ച പോസ്‌റ്റ് നടിയും ഷെയർ ചെയ്‌തതാണ് അറസ്‌റ്റിന് കാരണം. മേയ് 11നാണ് നിഖിൽ പോസ്‌റ്റ് ഷെയർ ചെയ്‌തത്.

കോടതിയിൽ ഹാജരാക്കിയ നടിയെ മേയ് 18 വരെ പൊലീസ് കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്‌തു. മറാത്തി ഭാഷയിലെ പോസ്‌റ്റിൽ പറഞ്ഞിരുന്നത് 'ബാരാമതിയുടെ നാഥുറാം ഗോഡ്‌സെയെ സൃഷ്‌ടിക്കാൻ ബാരാമതിയുടെ ഗാന്ധിയുടെ സമയമായി' എന്നാണ്. ചിത്‌ലെ ഷെയർ ചെയ്‌ത പോസ്‌റ്റിൽ 'നിങ്ങൾ ബ്രാഹ്‌മണരെ വെറുക്കുന്നു', 'നരകം നിങ്ങളെ കാത്തിരിക്കുന്നു' എന്നെല്ലാം നടി കുറിച്ചിരുന്നു.

actr

പോസ്‌റ്റ് വൈറലായതോടെ മഹാരാഷ്‌ട്ര ഭവനവകുപ്പ്മന്ത്രി ജിതേന്ദ്ര അവാഡ് ഇരുവർക്കുമെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ടു. നടിയുടെയും അറസ്‌‌റ്റിലായ യുവാവിന്റെയും പേരിൽ മുൻപ് കേസൊന്നും രജിസ്‌റ്റ‌ർ ചെയ്‌തിട്ടില്ല.