kerala-lottery-

ചെന്നൈ : വലിയ തുകയ്ക്ക് ഓൺലൈൻ ലോട്ടറിയും, കേരള ലോട്ടറിയും വാങ്ങി ഭാഗ്യം പരീക്ഷിച്ച അമ്പത്തിനാലുകാരൻ ആത്മഹത്യ ചെയ്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ലക്ഷക്കണക്കിന് രൂപയാണ് ഈറോഡ് മുല്ലേനഗറിൽ താമസിക്കുന്ന രാധാകൃഷ്ണൻ ചെലവിട്ടിരുന്നത്. 62 ലക്ഷത്തോളം രൂപയാണ് രാധാകൃഷ്ണൻ ഇത്തരത്തിൽ നഷ്ടപ്പെടുത്തിയത്. ലോട്ടറി വാങ്ങി വൻ ബാദ്ധ്യതയുണ്ടെന്ന് വാട്സാപ്പിൽ സന്ദേശം അയച്ചശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തത്. നൂലിന്റെ കമ്മീഷൻ ഏജന്റായി ജോലി നോക്കുന്ന ഇയാൾക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.

ലോട്ടറി നിരോധിത സംസ്ഥാനമായ തമിഴ്നാട്ടിൽ കേരളത്തിൽ നിന്നുള്ള ലോട്ടറികൾ അനധികൃതമായി എത്തിച്ച് കച്ചവടം ചെയ്യുന്നവരുണ്ട്. ഈറോഡ് ജില്ലയിൽ മാത്രം ലോട്ടറി വിൽപ്പനയുമായി ബന്ധപ്പെട്ട് ഒരു വർഷത്തിനിടെ 215 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ 1056, 0471 2552056)