
കൊൽക്കത്ത: പ്രശസ്ത ബംഗാളി ടെലിവിഷൻ താരം പല്ലവി ഡേ(21) മരിച്ച നിലയിൽ. കൊൽക്കത്തയിലെ ഫ്ലാറ്റിൽ ഫാനിൽ തൂങ്ങിയ നിലയിൽ നടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. 'മോൻ മാനേ നാ' എന്ന സീരിയലിലൂടെയാണ് പല്ലവി ശ്രദ്ധനേടിയത്. രണ്ട് ദിവസം മുമ്പ് വരെ താരം ചിത്രീകരണത്തിനെത്തിയിരുന്നു. പല്ലവിയെ സന്തോഷവതിയായാണ് കാണപ്പെട്ടതെന്നും എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി കണ്ടപ്പോൾ തോന്നിയില്ലെന്നുമാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും പറയുന്നത്.