പത്താം വളവ് എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയാണ് താരങ്ങൾ. ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഇന്ദ്രജിത്ത്, സുരാജ്, അതിഥി സംവിധായകൻ എം പത്മകുമാർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തുടങ്ങിയവരാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്. പൃഥ്വിരാജും ഇന്ദ്രജിത്തും ഒരുമിച്ച് സിനിമയിലേയ്ക്ക് വിളിക്കുകയാണെങ്കിൽ ആർക്ക് ഡേറ്റ് കൊടുക്കും എന്ന ചോദ്യത്തിനാണ് ഞങ്ങൾ ഒരു കുടുംബമാണെന്നും ഇക്കാര്യങ്ങളെല്ലാം ഞങ്ങൾ നോക്കിക്കോളാം അല്ലേ ഇന്ദ്രാ എന്നും സുരാജ് പറഞ്ഞു.
