kgf

യഷിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫ് ചാപ്ടർ 2 ന്റെ മൂന്നാംഭാഗം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും. 2024 ൽ റിലീസ് ചെയ്യാനാണ് തീരുമാനമെന്ന് നിർമ്മാതാവ് വിജയ് കിരഗന്ദൂർ അറിയിച്ചു. മാർവൽ ശൈലിയുള്ള ചിത്രമായിരിക്കും കെ.ജി.എഫ് ചാപ്ടർ 3. അതേസമയം 1180 കോടി രൂപയാണ് കെ.ജി.എഫ് ചാപ്ടർ 2 വാരിക്കൂട്ടിയത്. ഇന്ത്യയിൽ നിന്ന് 420 കോടി രൂപയും. ഏപ്രിൽ 14ന് റിലീസ് ചെയ്ത ചിത്രം ആസ്വാദക മനസ് കീഴടക്കി യാത്ര തുടരുകയാണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം നേടുന്ന ചരിത്രവിജയം ബോളിവുഡിനെയും അത്‌ഭുതപ്പെടുത്തിയിരിക്കുകയാണ്.