രാജീവ് രവി ചിത്രമായ 'കുറ്റവും ശിക്ഷയും' നൽകിയ അനുഭവത്തെക്കുറിച്ച് പറയുകയാണ് താരങ്ങളായ ആസിഫ് അലിയും സണ്ണി വെയ്‌നും ഒപ്പം അലൻസിയറും. പൊലീസുകാരുടെ ജീവിതം റിയലിസ്‌റ്റിക്കായി അവതരിപ്പിച്ച ഒരു രാജീവ് രവി റിയലിസ്‌റ്റിക് ചിത്രമാണ് കുറ്റവും ശിക്ഷയുമെന്ന് സണ്ണി വെയ്‌ൻ.

kuttavum

സിബി സാർ ഒരു സ്‌ക്രിപ്‌റ്റായല്ല കഥയായാണ് തന്നോട് സംസാരിച്ചതെന്ന് ആസിഫ് അലി. പൊലീസ് കോസ്‌റ്റ്യൂമിൽ കയറി കുറേ നേരെ കഴിയുമ്പോ വെറുത്തുപോകുമെന്നാണ് അലൻസിയർ അഭിപ്രായപ്പെട്ടത്. നമ്മൾ തോക്കും ലാത്തിയും തൊപ്പിയും ആയി മാറും. എപ്പോ അഴിച്ച് വയ്‌ക്കാനാകും എന്ന് തോന്നും. സാധാരണ ജീവിതത്തിൽ പൊലീസുകാർക്ക് മനുഷ്യാവകാശമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.