bmw

കൊച്ചി: ഉപഭോക്താക്കൾക്ക് മികച്ച ഡ്രൈവിംഗ് ആസ്വാദനം പകരുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ ജർമ്മൻ ആഡംബര വാഹന ബ്രാൻഡായ ബി.എം.ഡബ്ള്യു ഇന്ത്യയിൽ 13 നഗരങ്ങളിൽ ജോയ് ഫെസ്‌റ്റ് നടത്തി. ബി.എം.ഡബ്ള്യുവിന് പുറമേ ഉപ ആഡംബര ബ്രാൻഡായ മിനിയുടെയും ബി.എം.ഡബ്ള്യു മോട്ടോറാഡിന്റെയും മോഡലുകളാണ് ദ്വിദിന ഫെസ്‌റ്റിൽ അണിനിരന്നത്.
ഡ്രൈവിംഗ് ഡൈനാമിക്‌സ്,​ ഉയർന്ന പ്രവർത്തനക്ഷമത,​ മികച്ച പെർഫോമൻസ് തുടങ്ങിയവ നേരിട്ട് അറിയാൻ ഉപഭോക്താക്കൾക്ക് ജോയ് ഫെസ്‌റ്റ് സഹായകമായി. പുതിയ വാഹനങ്ങൾ ടെസ്‌റ്റ് ഡ്രൈവ് ചെയ്യാനുള്ള മികച്ച അവസരമാണ് ജോയ് ഫെസ്‌റ്റിലൂടെ ബി.എം.ഡബ്ള്യു പ്രേമികൾക്ക് ലഭിച്ചത്. ഒപ്പം,​ പ്രൊഡക്‌ട് എക്‌സ്‌പേർട്ടുകളുമായി സംവദിക്കാനും കഴിഞ്ഞു.
ഏറ്റവും പുത്തൻ ബി.എം.ഡബ്ള്യു സെഡാനുകൾ, സ്പോർട്ട് ആക്‌ടിവിറ്റി വാഹനങ്ങൾ (എസ്.എ.വി)​ ,​ മിനി കാറുകൾ എന്നിവ ഡ്രൈവിംഗിന് ലഭ്യമായി. മോട്ടോറാഡ് ബൈക്കുകളും പ്രദർശിപ്പിച്ചു. പ്രത്യേക ഓഫറിൽ ആക്‌സസറികളും പ്രദർശിപ്പിച്ചു. കൊച്ചിയിൽ അങ്കമാലി അഡ്ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലായിരുന്നു ജോയ് ഫെസ്‌റ്റ്. ​