astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 മെയ് 16 1197 ഇടവം 2 തിങ്കളാഴ്‌ച .

(മദ്ധ്യാഹ്ന ശേഷം 1 മണി 17 മിനിറ്റ് 20 സെക്കന്റ് വരെ ചോതി വിശാഖം ശേഷം അനിഴം നക്ഷത്രം...
പൗർണമി ദിവസം )

അശ്വതി: ശാരീരികമായ അലട്ടലുകളും അലച്ചിലുകളും വർദ്ധിച്ചുവരും, കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും കുറയും, പണച്ചെലവുകൾ കൂടിയിരിക്കും, യാത്രാവേളകളിൽ ധനനഷ്ടവും വിലപ്പെട്ട രേഖകളും നഷ്ടപ്പെടാനും സാധ്യത, അശ്രദ്ധയും അലസതയും കുറയ്ക്കുക.


ഭരണി: വിദ്യാർത്ഥികൾക്ക് പഠിത്തത്തിൽ അലസതയും അശ്രദ്ധയും വർദ്ധിക്കും, കടബാധ്യതകൾ മൂലം വിഷമിക്കും, ബന്ധുജനങ്ങളുടെ വേർപാടിൽ ദുഃഖിക്കാനിടവരും, അയൽക്കാരുമായി കഴിയുന്നതും രമ്യതയിൽ കഴിയുക, തന്നെ നേരിട്ട് ബാധിക്കാത്ത ഒരു കാര്യത്തിലും ഇടപെടാതിരിക്കുക.


കാർത്തിക: മരുമക്കളുമായി കലഹങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം, മാതൃ പിതൃ സ്ഥാനീയർക്ക് ദുരിതങ്ങൾ ഏറും, സ്ത്രീകളുമായി കലഹിക്കാനും അപമാനം സഹിക്കാനും ഇടയാകും, രാഷ്ട്രീയപ്രവർത്തകർക്ക് പൊതുജനങ്ങളുടെ പിന്തുണ നഷ്ടപ്പെടും, സ്വയം ചെയ്തുതീർക്കേണ്ട സംഗതികൾ മറ്റുള്ളവരെ ഏൽപ്പിക്കരുത് അവ സ്വയം ചെയ്യാൻ മറക്കരുത്.

രോഹിണി: തൊഴിൽ തടസ്സങ്ങളും തൊഴിൽരംഗത്ത് നിന്നും അപവാദങ്ങൾ കേൾക്കാനും സാധ്യത, സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും, പൊതുജനങ്ങളുമായി കലഹിക്കാനിടവരും, സാമ്പത്തികമായി വളരെയധികം കഷ്ടപ്പെടേണ്ടി വരും.

മകയിരം: ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടാൻ ഇടയുണ്ട്, വാഹന സംബന്ധമായ ദുരിതങ്ങൾക്ക് സാധ്യത, ആയതിനാൽ യാത്രകളിലും വാഹനം ഉപയോഗിക്കമ്പോഴും സൂക്ഷിക്കുക, സന്താനങ്ങളെക്കൊണ്ടുള്ള സുഖാനുഭവങ്ങൾക്ക് കുറവുണ്ടാവും.

തിരുവാതിര: വാഹനം മൂലം പണച്ചെലവുകൾ വർദ്ധിക്കും, അന്യ ഗൃഹത്തിൽ താമസിക്കാൻ ഇടയാകും, രാഷ്ട്രീയപ്രവർത്തകർക്ക് പൊതുജനങ്ങളുടെ അംഗീകാരം ലഭിക്കും, ബന്ധുജനങ്ങൾ സഹായിക്കും, പൂർവ്വകാല സുഹൃത്തുക്കളെ കാണാൻ സാധിക്കും.

പുണർതം: ശത്രുശല്യം കുറയും, അയൽക്കാരുമായി രമ്യതയിൽ ആവും, വിദ്യാർത്ഥികൾക്ക് പഠിപ്പിൽ ഉത്സാഹം വർദ്ധിക്കും, ആരോഗ്യസ്ഥിതി മെച്ചമായിരിക്കും, കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധനവും ഉണ്ടാവും.

പൂയം: ഔദ്യോഗികരംഗത്ത് ഉന്നത തലത്തിൽ നിന്നും സഹായങ്ങൾ ലഭിക്കും, കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വ്യവഹാരങ്ങൾ അനുകൂലമാകും, എതിർത്ത് നിന്നിരുന്ന വ്യക്തികൾ അനുകൂലമാകും, ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ ദിവസമാണ്.

ആയില്യം: അപ്രതീക്ഷിതമായ ധനലാഭത്തിന് ഇടവരും, മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കും, പുതിയ സംരംഭങ്ങൾ ആസൂത്രണം ചെയ്തു വിജയിപ്പിക്കുന്നതിൽ കഴിവ് തെളിയിക്കും, ജീവിത പങ്കാളിയുടെ സഹകരണവും സഹായവും എപ്പോഴും ഉണ്ടാവും, കീഴ്ജീവനക്കാരെ ശാസിക്കേണ്ടി വരും.


മകം: അപകട ദുരിതങ്ങൾക്ക് സാധ്യത ആയതിനാൽ യാത്രകളിൽ മുൻകരുതലുകൾ എടുക്കുക, കുടുംബജീവിതത്തിൽ അസ്വസ്ഥതകൾ ഉടലെടുക്കും, പുറമേ നിന്നുള്ള സഹായങ്ങൾ മന്ദീഭവിക്കും, സന്താനങ്ങളുടെ വിവാഹാലോചനകൾക്ക് കാലതാമസം നേരിടും.

പൂരം: ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാൻ കാലതാമസം നേരിടും, സിനിമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം, ജലവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ നേട്ടങ്ങൾക്കും പുതിയ അവസരങ്ങൾക്കും സാധ്യത.

ഉത്രം: കുടുംബ ജീവിതത്തിൽ നഷ്ടപ്പെട്ട സമാധാനം തിരികെ ലഭിക്കും, ഔദ്യോഗികതലത്തിൽ പ്രമോഷനും സ്ഥലംമാറ്റവും ലഭിക്കാൻ സാധ്യത, ബിസിനസ്സുകാർക്ക് കൂടുതൽ ലാഭം ഉണ്ടാകാൻ സാധ്യതയുണ്ട്, രോഗശമനം ഉണ്ടാകും, ഗൃഹത്തിൽ ബന്ധുജനങ്ങളുടെ സമാഗമം ഉണ്ടാകും, ഗുരുജനങ്ങളെ വെറുപ്പിക്കാതെ നോക്കണം.

അത്തം: മനസ്സിൽ ഉദ്ദേശിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ വിഷമിക്കും, സഞ്ചാരക്ലേശം വർദ്ധിക്കും, അപ്രതീക്ഷിതമായി ധന നഷ്ടത്തിന് ഇടവരും, സ്ത്രീകളുമായി വിരോധിക്കാൻ സാദ്ധ്യത കൂടുതലാണ്, ശത്രു ഭയം വർദ്ധിക്കും, വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് തടസ്സങ്ങൾ നേരിടും.

ചിത്തിര: ബന്ധുജനങ്ങളിൽ നിന്നും സ്‌നേഹിതന്മാരിൽ നിന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കാം, സ്‌പോർട്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വിജയപ്രതീക്ഷ, കുടുംബ കോടതികളിൽ കേസ് നടത്തുന്നവർക്ക് അനുകൂല തീരുമാനങ്ങൾ ലഭിക്കും, വിനോദ യാത്രകളിൽ സന്തോഷിക്കാനുള്ള അവസരങ്ങൾ സംജാതമാകും.

ചോതി : രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അസൂയാവഹമായ നേട്ടങ്ങൾ ഉണ്ടാവും, ഒപ്പം നിന്ന് ചതിക്കുന്നവർക്കെതിരെ അതിയായ ജാഗ്രത ഉണ്ടാവണം, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് നേരിയതോതിൽ സാമ്പത്തികനേട്ടം, പണമിടപാടുകളിൽ ചതിവ് പറ്റാതെ നോക്കണം.

വിശാഖം: തടസപ്പെട്ടു കിടന്നിരുന്ന സഹായങ്ങൾ തിരികെ ലഭിക്കും, ആരോഗ്യസ്ഥിതി പൂർവ്വാധികം മെച്ചപ്പെടും, രോഗ ദുരിതങ്ങൾക്ക് ശമനം കണ്ടുതുടങ്ങും, വിദേശയാത്രാ പരിശ്രമങ്ങൾ സഫലീകരിക്കും, തൊഴിൽ രംഗത്ത് അംഗീകാരങ്ങൾ ലഭിക്കും, സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് നേട്ടങ്ങൾ.

അനീഴം: കമിതാക്കൾക്ക് ആഗ്രഹസാഫല്യം നേടാൻ സാധിക്കും, ഇഷ്ടപ്പെട്ടവരോടൊത്ത് ഉല്ലാസയാത്രകൾ നടത്തും, തൊഴിൽ രംഗത്ത് ഉണ്ടായിരുന്ന തടസ്സങ്ങൾ മാറിക്കിട്ടും, മറ്റുള്ളവരെ കൈയയച്ച് സഹായിക്കുന്നത് കാരണം ദുരിതത്തിൽ ആവും, സ്വജനങ്ങളുമായി കലഹിക്കാനിടവരും.

കേട്ട: യാത്രാവേളകളിൽ ധനനഷ്ടം വരാതെ നോക്കുക, ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളുമായി സഹകരിച്ച് പോകേണ്ടതായി വരും, കരാർ പണിക്കാർക്ക് കൂടുതൽ അവസരങ്ങൾ, പക്ഷിമൃഗാദികൾ വഴി ധനലാഭം, സുഹൃത്തുക്കളുമായി കലഹിക്കാനിടവരും, സത്യസന്ധതയോടെ പ്രവർത്തിക്കുകയും പെരുമാറുകയും ചെയ്യുക.

മൂലം: ശത്രുക്കളുടെ മേൽ വിജയം കൈവരിക്കാൻ സാധിക്കും, സ്വന്തം തീരുമാനങ്ങൾക്ക് അനുസരിച്ച് മാത്രം പ്രവർത്തിക്കും, പൂർവ്വീകരുടെ അനുഗ്രഹവും ആശീർവാദവും ഉണ്ടാവും, കലാ പ്രവർത്തനങ്ങളിൽ മികവ് കാണിക്കും, ലഹരി പദാർത്ഥങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക, അമിതാവേശവും മുൻകോപവും കുറയ്ക്കുക.


പൂരാടം: പിതൃസ്ഥാനീയരിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും, ചെലവ് വർദ്ധിക്കുന്നതിനനുസരിച്ച് വരവും വർദ്ധിക്കും, പുതിയ ആഭരണങ്ങൾ വാങ്ങുന്നതിന് അവസരങ്ങൾ, വിദേശത്തുനിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും, രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർ പൊതുജനപിന്തുണ കുറയാതെ ശ്രദ്ധിക്കണം.

ഉത്രാടം: കുടുംബജീവിതത്തിലെ സന്തോഷവും സ്വസ്ഥതയും നഷ്ടപ്പെടാതിരിക്കാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാകും, സാമ്പത്തിക ഭദ്രത കൈവരിക്കാൻ വേണ്ടുന്ന നടപടികൾ സ്വീകരിക്കും, സന്താനങ്ങളോടൊത്ത് യാത്രകൾ നടത്തും, വ്യവഹാരങ്ങളിൽ വിജയം കൈവരിക്കും, സ്വസഹോദരങ്ങളുമായി ഉണ്ടായിരുന്ന കലഹങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം.

തിരുവോണം: പൊതുജന വിരോധത്തിന് ഇടയാക്കുന്ന സംഗതികൾ ഒഴിവാക്കണം, സാമ്പത്തിക സ്ഥിതി മോശമാകാൻ സാധ്യത, സന്താനങ്ങൾക്ക് വാഹന സംബന്ധമായി ദുരിതങ്ങൾക്ക് സാധ്യത, തൊഴിൽ രംഗത്തു നിന്നും വിട്ടു നിൽക്കേണ്ടി വരും, സ്ത്രീ സംബന്ധമായ വിഷയങ്ങളിൽ വളരെയധികം ശ്രദ്ധ പുലർത്തണം.

അവിട്ടം: സർക്കാർജീവനക്കാർക്ക് ശിക്ഷണനടപടികളെ അഭിമുഖീകരിക്കേണ്ടിവരും, വിദ്യാർത്ഥികൾ പഠിത്തത്തിൽ വളരെയധികം ശ്രദ്ധ പുലർത്തണം, സഹായികളും ആയിട്ടുള്ള യാത്രകളിൽ സാമ്പത്തിക നഷ്ടവും സഞ്ചാരക്ലേശവും ഉണ്ടാവാൻ സാധ്യത, അപ്രതീക്ഷിതമായി ധനനഷ്ടത്തിനു സാധ്യത, ദാമ്പത്യ ജീവിതത്തിൽ അസ്വസ്ഥതകൾ വർധിക്കും.

ചതയം: മുടങ്ങിക്കിടന്നിരുന്ന വിവാഹാലോചനകൾ തീരുമാനത്തിലെത്തിക്കാൻ സാധിക്കും, കുടുംബത്തിൽ ഉണ്ടായിരുന്ന കലഹങ്ങൾക്ക് ശാന്തത ഉണ്ടാവും, കൂട്ടുകുടുംബത്തിൽ താമസിക്കുന്നവർ വീട് മാറുന്നതിനെ കുറിച്ച് ആലോചിക്കും, പൂർവ്വികസ്വത്ത് അനുഭവിക്കാനുള്ള യോഗം തെളിഞ്ഞു വരും.

പൂരുരുട്ടാതി: മനസ്സിൽ ഉദ്ദേശിച്ച സംഗതികൾ നടപ്പിൽവരുത്താൻ എന്ത് കുത്സിത മാർഗവും സ്വീകരിക്കും, ശത്രുക്കളെ കീഴ്‌പ്പെടുത്തും, കുടുംബത്തിന്റെ നേതൃത്വം ഏറ്റെടുക്കും, സന്താന ക്ലേശങ്ങൾക്ക് പരിഹാരങ്ങൾ ഉണ്ടാവും, വിദേശത്തുള്ളവർ സ്വദേശത്ത് തിരിച്ചെത്താൻ ശ്രമം നടത്തും.

ഉത്രട്ടാതി: സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തൊഴിൽ രംഗത്ത് നിന്നും നേട്ടങ്ങളും സ്ഥാനമാനങ്ങളും ലഭിക്കും, ഗൃഹത്തിൽ ബന്ധുജന സാമീപ്യവും ഗുണങ്ങളും ഉണ്ടാകും, വാഹന ദുരിതങ്ങളിൽ നിന്ന് ഭാഗ്യവശാൽ രക്ഷപ്പെടും, ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകളുടെ അറിയിപ്പുകൾ ലഭിക്കാൻ സാധ്യത, കലാസാംസ്‌കാരിക രംഗത്തുള്ളവർക്ക് ഉയർച്ചയും അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ലഭിക്കും.

രേവതി: വാഹനങ്ങളുടെ ക്രയവിക്രയങ്ങൾ വഴി സാമ്പത്തിക നേട്ടം കൈവരിക്കും, പങ്കാളിയുടെ സഹകരണവും പ്രോത്സാഹനവും കൊണ്ട് ബിസിനസ് മേഖലകളിൽ നേട്ടങ്ങൾക്ക് വഴി തുറക്കും, ആത്മാർഥതയുള്ള സുഹൃത്തുക്കളുടെ സഹായത്താൽ ഭൂമി ലാഭം പ്രതീക്ഷിക്കാം, രോഗശാന്തിയുണ്ടാകും.