kk

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടം കുറിച്ച ഇന്ത്യൻ ടീമിന് കേന്ദ്രകായിക മന്ത്രാലയം ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു . കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പ്രഖ്യാപനം നടത്തിയത്.തോമസ് കപ്പില്‍ ഇന്ന് നടന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്തോനേഷ്യയെ 3-0ന് തകര്‍ത്താണ് ഇന്ത്യ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തങ്ങളുടെ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്.14 തവണ ചാമ്പ്യന്മാരായ ഇന്തോനീഷ്യയ്‌ക്കെതിരേ കിഡംബി ശ്രീകാന്തും സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയ്ക്കായി ജയമൊരുക്കിയത്.

As #TeamIndia defeats 14-time #ThomasCup Champions Indonesia (🇮🇳3-0🇮🇩) to win its 1️⃣st ever #ThomasCup2022, @IndiaSports is proud to announce a cash award of ₹ 1 crore for the team in relaxation of rules to acknowledge this unparalleled feat!

Congratulations Team India!! https://t.co/QMVCvBDDZS

— Anurag Thakur (@ianuragthakur) May 15, 2022

ഫൈനലിലെ ആദ്യ സിംഗിള്‍സ് പോരാട്ടത്തില്‍ ലക്ഷ്യ സെന്‍, എ. ഗിന്റിങ്ങിനെ (821, 2117, 2116) തകര്‍ത്തു. തുടര്‍ന്ന് നടന്ന ഡബിള്‍സ് പോരാട്ടത്തില്‍ സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം മുഹമ്മദ് അഹ്സന്‍ - കെവിന്‍ സഞ്ജയ സുകമുല്‍ജോ സഖ്യത്തെ 18-21, 23-21, 21-19 എന്ന സ്‌കോറിന് മറികടന്ന് ഇന്ത്യയുടെ ലീഡ് 2-0 ആക്കി ഉയര്‍ത്തി. ഫൈനലിലെ നിര്‍ണായകമായ രണ്ടാം സിംഗിള്‍സ് പോരാട്ടത്തില്‍ കിഡംബി ശ്രീകാന്ത്, ജൊനാതന്‍ ക്രിസ്റ്റിയെ (2115, 2321) നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്തതോടെ ഇന്ത്യ ചരിത്ര സ്വര്‍ണം സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യയുടെ ചരിത്ര നേട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചിരുന്നു. . ഇന്ത്യൻ പുരുഷ ബാഡ്‌മിന്റൺ ടീം ചരിത്രം കുറിച്ചിരിക്കുകയാണ്. രാജ്യമാകെ ഇന്ത്യയുടെ തോമസ് കപ്പ് വിജയത്തിൽ ആവേശഭരിതരാണ്. ഇത് ഭാവിയിൽ യുവതലമുറയ്‌ക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി കുറിച്ചു