abc-

നമുക്കേവർക്കും ഇഷ്ടമുള്ള പാനീയമാണ് പഴച്ചാറുകൾ. വളരെയേറെ രുചികരമാണ് എന്നതിലുപരി നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. ആരോഗ്യമുള്ള ശരീരത്തിനും ശരീരഭാരം കുറയ്ക്കാനും ആഗ്രഹിക്കുന്നവർക്കും ഏറെ ഗുണകരമായ ഒരു പാനീയമാണ് A B C ജ്യൂസ്. ശരീരത്തിലെ വിഷാംശങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന മികച്ച ഒരു ഡിറ്റോക്സ് പാനീയമാണിത്. ആപ്പിൾ, ബീറ്റ്‌റൂട്ട്, കാരറ്റ് എന്നിവയുടെ മിശ്രിതമാണ് A B C ജ്യൂസ് എന്നറിയപ്പെടുന്നത്.

ഈ ജ്യൂസ് നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു.വിറ്റാമിൻ എ, ബി, സി, ഫോളേറ്റ്,സിങ്ക്, കോപ്പർ, പൊട്ടാസ്യം, മാംഗനീസ്, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമായ ആപ്പിൾ ,​ ഫ്രീ റാഡിക്കലുകളെ തുരത്താനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു. വിറ്റാമിൻ എ, സി, അയൺ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ ഉറവിടമായ ബീറ്റ്റൂട്ട് ശരീരഭാരം കുറയ്ക്കാൻ ഉത്തമമാണ്. കാരറ്റ് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ശരീരത്തിൽ നിന്ന് വിഷാംശവും കരളിൽ നിന്ന് കൊഴുപ്പ് പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.