kk

മീടൂ മൂവ്‌മെന്റിനെ പരിഹസിച്ച് കൊണ്ട് നടൻ ധ്യാൻ ശ്രീനിവാസൻ നടത്തിയ പരാമർശത്തിനെതിരെ സാഹിത്യകാരൻ എൻ.എസ്. മാധവൻ. കുറ്റകൃത്യങ്ങൾ കാലം മായ്ക്കുമെന്ന് കരുതുന്നുവെങ്കിൽ ധ്യാനിന് തെറ്റി എന്ന് എൻ.എസ്. മാധവൻ ട്വീറ്റ് ചെയ്തു. . ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു.

തന്റെ പുതിയ ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തിലാണ് ധ്യാന്‍ ഈ പ്രസ്താവന നടത്തിയത്. മീ ടൂ മൂവ്‌മെന്റ് മുന്‍പ് ഉണ്ടായിരുന്നെങ്കില്‍ അത് തനിക്കെതിരെയും ഉണ്ടാവുമായിരുന്നെന്നാണ് അഭിമുഖത്തില്‍ ധ്യാന്‍ പറയുന്നത്. പണ്ടൊക്കെ മി ടൂ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പെട്ട്, ഇപ്പോള്‍ പുറത്തിറങ്ങുകപോലും ഇല്ലായിരുന്നു. മി ടൂ ഇപ്പോഴല്ലേ വന്നെ. എന്‍റെ മി ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പെയാ. അല്ലെങ്കില്‍ ഒരു 14, 15 വര്‍ഷം എന്നെ കാണാന്‍പോലും പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ഇത് വന്നത്, ട്രെന്‍ഡ്, എന്നായിരുന്നു ധ്യാനിന്‍റെ വിവാദ പരാമര്‍ശം. അഭിമുഖത്തിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ധ്യാൻ ശ്രീനിവാസന് നേരെ ഉണ്ടായത്.