vehicle-check

തി​രൂ​ര​ങ്ങാ​ടി​:​ ​ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച് ​വാ​ഹ​ന​ത്തി​ന് ​മോ​ടി​കൂ​ട്ടി​ ​നി​ര​ത്തു​ക​ളി​ൽ​ ​പാ​യു​ന്ന​വ​ർ​ക്ക് ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പി​ന്റെ​ ​ക​ടി​ഞ്ഞാ​ൺ.​ ​രൂ​പ​മാ​റ്റം​ ​വ​രു​ത്തി​ ​മ​റ്റ് ​യാ​ത്ര​ക്കാ​ർ​ക്ക് ​അ​പ​ക​ട​ക​ര​മാ​യ​ ​രീ​തി​യി​ൽ​ ​ക​റ​ങ്ങി​യ​ ​ജീ​പ്പ് ​മോ​ട്ടോ​ർ​വാ​ഹ​ന​ ​വ​കു​പ്പ് ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​മ​ഞ്ചേ​രി​യി​ൽ​ ​വ​ച്ച് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​


ഇ​ൻ​ഷൂ​റ​ൻ​സ് ​ഇ​ല്ലാ​തെ​യും,​​​ ​ന​മ്പ​ർ​ ​പ്ലേ​റ്റ് ​പ്ര​ദ​ർ​ശി​പ്പി​ക്കാ​തെ​യും,​​​ ​വാ​ഹ​ന​ത്തി​ന്റെ​ ​ബോ​ഡി​ക​ളി​ലും​ ​ട​യ​റു​ക​ളി​ലും​ ​രൂ​പ​മാ​റ്റം​ ​വ​രു​ത്തി​യും,​​​ ​ആ​വ​ശ്യ​ത്തി​ന് ​ലൈ​റ്റു​ക​ൾ​ ​ഇ​ല്ലാ​തെ​യും,​ ​ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന​ ​ക​ള​ർ​ ​ലൈ​റ്റു​ക​ൾ​ ​സ്ഥാ​പി​ച്ചും,​ ​വാ​ഹ​ന​ത്തി​ന്റെ​ ​ക​ള​ർ​മാ​റ്റി​യും,​ ​എ​യ​ർ​ഹോ​ൺ​ ​ഉ​പ​യോ​ഗി​ച്ചും​ ​വി​വി​ധ​ ​ത​ര​ത്തി​ൽ​ ​മാ​റ്റം​ ​വ​രു​ത്തി​യ​ ​വാ​ഹ​നം​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ 26,000​ ​രൂ​പ​ ​പി​ഴ​ ​ഈ​ടാ​ക്കി.​ ​കോ​ട്ട​ക്ക​ലി​ൽ​ ​ഫ്രീ​ക്കാ​ക്കി​ ​നി​ര​ത്തി​ലി​റ​ങ്ങി​യ​ ​ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​നും​ 15,​​000​ ​രൂ​പ​ ​പി​ഴ​ ​ഈ​ടാ​ക്കി.​ ​

റോ​ഡു​ക​ളി​ൽ​ ​നി​യ​മാ​നു​സൃ​തം​ ​യാ​ത്ര​ ​ചെ​യ്യു​ന്ന​വ​ർ​ക്കും​ ​റോ​ഡി​ന് ​ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി​ ​താ​മ​സി​ക്കു​ന്ന​വ​ർ​ക്കും​ ​നി​ര​ന്ത​രം​ ​ശ​ല്യ​വും​ ​ആ​രോ​ഗ്യ​ത്തി​ന് ​ഭീ​ഷ​ണി​യാ​യി​ ​കൊ​ണ്ടി​രി​ക്കു​ന്ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​പ​രി​ശോ​ധ​ന​ ​ക​ർ​ശ​ന​മാ​ക്കി​യ​ത്.​ ​ജി​ല്ല​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ആ​ർ.​ടി.​ഒ​ ​കെ.​കെ.​സു​രേ​ഷ് ​കു​മാ​റി​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​എം.​വി.​ഐ​മാ​രാ​യ​ ​സ​ജി​ ​തോ​മ​സ് ,​ ​ടി.​വി​ ​ര​ഞ്ജി​ത്ത്,​ ​എ.​എം.​വി,​​​ഐ​ ​വി​ജീ​ഷ് ​വാ​ലേ​രി​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​തി​രൂ​ര​ങ്ങാ​ടി,​ ​കൊ​ണ്ടോ​ട്ടി,​ ​കോ​ട്ട​ക്ക​ൽ​ ​മ​ഞ്ചേ​രി​ ​തു​ട​ങ്ങി​ ​ജി​ല്ല​യു​ടെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ന​ട​പ​ടി​യെ​ടു​ത്ത​ത്.