അടിപൊളി ഒരു ചിക്കൻ ഫ്രൈയാണ് ഇന്നത്തെ സ്പെഷ്യൽ. ചപ്പാത്തിക്കും അപ്പത്തിനുമൊപ്പം കഴിക്കാൻ ഏറ്റവും ബെസ്റ്റ്. എളുപ്പത്തിൽ രുചികരമായി ഉണ്ടാക്കാമെന്നതാണ് ഈ ഫ്രൈയുടെ പ്രത്യേകത.
കഴുകി വൃത്തിയാക്കിയ ചിക്കനിൽ മുളക് പൊടി, കുരുമുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി ചേർത്ത് നന്നായി പുരട്ടിയെടുത്ത് അര മണിക്കൂർ വയ്‌ക്കുക. ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് വറുത്ത ശേഷം മിന്റ് ഇല, രംഭയില തുടങ്ങിയവ ചേർക്കണം.
ഇവയാണ് ഈ ചിക്കൻ ഫ്രൈയിലെ പ്രധാന രുചിക്കൂട്ടുകൾ. ശേഷം മുളക് പൊടി, മല്ലിപ്പൊടി ചേർത്ത് ഇളക്കണം. ഇതിലേക്ക് മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കൻ കഷ്‌ണങ്ങൾ ചേർക്കണം. ചെറുതീയിൽ വേണം ഫ്രൈ ചെയ്തെടുക്കാൻ. വീഡിയോ കാണാം.
