hindu-temple-abu-dabi

അബുദാബി: അറബ് ലോകത്തെ വളരെ വിഷമത്തിലാഴ്‌ത്തിയ വാർത്തയായിരുന്നു യുഎഇ പ്രസിഡന്റ് ഖലിഫ ബിൻ സെയ‌്ദ് അൽ നഹ്യാന്റെ വിയോഗം. 40 ദിവസം നീളുന്ന ദുഖാചരണത്തിലാണ് യുഎഇ. ജനപ്രിയ നേതാവിന്റെ മരണത്തിൽ അനുശോചമനറിയിച്ച് ലോകത്തിന്റെ നാനതുറകളിൽ നിന്നും സന്ദേശം ഒഴുകുകയാണ്. ഇപ്പോഴിതാ മതസൗഹാർദ്ദത്തിന്റെ മറ്റൊരു കാഴ്‌ചയ‌ക്ക് കൂടി യുഎഇ സാക്ഷ്യം വഹിക്കുന്നു.

സെയ‌്ദ് അൽ നഹ്യാന്റെ നിത്യശാന്തിക്കായി പ്രത്യേക പൂജകൾ നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അബുദാബിയിലെ ബിഎപിഎസ് സ്വാമി നാരായണൻ ക്ഷേത്രം അധികൃതർ. ക്ഷേത്രത്തിലെ പൂജാരിയാണ് ഇക്കാര്യം അറിയിച്ചത്. സമാധാനത്തിന്റെയും സമൃദ്ധിയുടെയും ദേശമായി യുഎഇയെ മാറ്റിയതിൽ അൽ നഹ്യാന്റെ നേതൃപാടവം അവിസ്‌മരണയമാണ്. വരുംദിവസങ്ങളിൽ ക്ഷേത്രത്തിൽ മാത്രമല്ല, ഇവിടെയുള്ള ഓരോ ഹിന്ദു ഭവനത്തിലും അദ്ദേഹത്തിന്റെ ശാന്തിക്കായി പൂജകൾ നടക്കുമെന്നും മുഖ്യ പൂജാരി വ്യക്തമാക്കി.

യുഎഇയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം അബുമരേഖയിലെ ഷെയ്‌ഖ് സയിദ് റോഡിൽ നിർമ്മാണം പുരോഗമിക്കുകയാണ്.