flights

ന്യൂഡൽഹി: പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വിമാന ഇന്ധനവില (ജെറ്റ് ഫ്യുവൽ) അഞ്ചു ശതമാനം വർദ്ധിപ്പിച്ചു. ഇതോടെ രാജ്യതലസ്ഥാനത്ത് വില കിലോലിറ്ററിന് 1.23 ലക്ഷം രൂപയായി; ഇത് റെക്കാഡാണ്.

ഈവർഷം ജനുവരി ഒന്നിന് ഏവിയേഷൻ ടർബൈൻ ഫ്യുവൽ (എ.ടി.എഫ്)​ അഥവാ ജെറ്റ് ഫ്യുവലിന് വില 72,​062 രൂപയായിരുന്നു. തുടർന്ന് ഇതുവരെ വർദ്ധിപ്പിച്ചത് 61.7 ശതമാനം. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40-50 ശതമാനവും ഇന്ധനം വാങ്ങാനായതിനാൽ യാത്രാ ടിക്കറ്റ് നിരക്ക് ഉടൻ കൂടിയേക്കും.

വില മാറാതെ പെട്രോൾ,​ ഡീസൽ

കഴിഞ്ഞ 40 ദിവസമായി പെട്രോൾ,​ ഡീസൽ വിലയിൽ മാറ്റമില്ല. ഇരു ഇന്ധനത്തിനും ലിറ്ററിന് 10 രൂപയോളം കൂട്ടിയശേഷമാണ് എണ്ണക്കമ്പനികൾ വിലപരിഷ്‌കരണം തത്കാലം നിറുത്തിയത്. പെട്രോളിന് 117.19 രൂപയും ഡീസലിന് 103.95 രൂപയുമാണ് ഇപ്പോൾ വില (തിരുവനന്തപുരം)​.