gold

ന്യൂഡൽഹി: ഓഹരിവിപണി നേട്ടത്തിലേറിയതോടെ തിളക്കംമങ്ങി സ്വർ‌ണ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഗോൾഡ് ഇ.ടി.എഫ്)​. കഴിഞ്ഞ സാമ്പത്തികവർഷം (2021-22)​ സ്വർണ ഇ.ടി.എഫിലെത്തിയത് 2,​537 കോടി രൂപയാണ്. തൊട്ടുമുൻവർഷത്തെ 6,​910 കോടി രൂപയേക്കാൾ 63 ശതമാനം കുറവാണിത്.

കൊവിഡ് പ്രതിസന്ധിയിലും കൂസാതെ കഴിഞ്ഞവർഷം ഓഹരിവിപണി മികച്ച നേട്ടത്തിലേറുകയും പ്രാരംഭ ഓഹരി വില്പനകൾ (ഐ.പി.ഒ)​ റെക്കാഡ് തകർത്ത് മുന്നേറുകയും ചെയ്‌തതോടെ,​ നിക്ഷേപകർ സ്വർണ ഇ.ടി.എഫിനെ കൈവിട്ട് ഓഹരികളിലേക്ക് പണമൊഴുക്കിയതാണ് ഈ തിരിച്ചടിക്ക് മുഖ്യകാരണം.

37%

നിക്ഷേപം കുറഞ്ഞെങ്കിലും കഴിഞ്ഞവർഷം ഗോൾഡ് ഇ.ടി.എഫ് കമ്പനികൾ കൈകാക്യം ചെയ്യുന്ന മൊത്തം ആസ്‌തി (എ.യു.എം)​ 37 ശതമാനം ഉയർന്ന് 19,​281 കോടി രൂപയിലെത്തി. 2020-21ൽ എ.യു.എം 14,​124 കോടി രൂപയായിരുന്നു; 2019-20ൽ 7,​946 കോടി രൂപ.