
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിന് "ബോധി പുരസ്കാരം 2022". മുൻ ഡെപ്യൂട്ടി സ്പീക്കറും എംഎൽഎ യുമായ വി ശശി സമ്മാനിച്ചു. ജീവകാരുണ്യ പ്രവർത്തനരംഗത്ത് നല്കിയ സംഭാവനകളെ മാനിച്ചാണ് പുരസ്കാരം. ബോധി ചാരിറ്റബിൾ ട്രസ്റ്റ് പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല ഹാളിൽ നടന്ന ചടങ്ങിൽ ബോധി ചെയർമാൻ കരകുളം സത്യകുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ബി.ശോഭന, ജോണിക്കുട്ടി എന്നിവർ സംസാരിച്ചു.