
തിരുവനന്തപുരം: ഫെഡറൽ ബാങ്കിൽ ജൂനിയർ മാനേജ്‌മെന്റ് ഗ്രേഡിൽ ഓഫീസർ തസ്‌തികയിൽ നിയമനം നടത്തും. ഒന്നാം ക്ളാസ് പി.ജി ബിരുദാനന്തര ബിരുദധാരികൾക്ക് അപേക്ഷിക്കാം. ശമ്പളനിരക്ക് 36,000-63,840 രൂപ. ആനുകൂല്യങ്ങളുൾപ്പെടെ
58,500 രൂപ ലഭിക്കും. പത്താം ക്ളാസ് മുതൽ പി.ജി വരെയുള്ള പരീക്ഷകളിൽ 60 ശതമാനം മാർക്ക് നേടണം. 2022ൽ മേയ് ഒന്നിന് ഉയർന്ന പ്രായപരിധി 27 വയസ്. 1995 മേയ് ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 32 വയസ്. അവസാനവർഷയോഗ്യതാപരീക്ഷ എഴുതുന്നവരെയും പരിഗണിക്കും. www.federalbank.co.in ൽ ഓൺലൈനായി അപേക്ഷ നൽകാം. അവസാനതീയതി മേയ് 23. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ ഇന്റർവ്യൂ നടത്തും. അന്വേഷണങ്ങൾക്ക് careers@federalbank.co.in.
പ്രൊജക്ട് അസിസ്റ്റന്റ്
80 ഒഴിവുകൾ
ഹൈദരാബാദ്: ഭാരത് ഡൈനാമിക്സ് ലിമിറ്റഡിൽ (ബി.ഡി.എൽ) പ്രൊജക്ട് അസിസ്റ്റന്റിന്റെ 80 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂഡൽഹി, ഹൈദരാബാദ്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് നിയമനം. അവസാന തീയതി ജൂൺ 4. പ്രായപരിധി 28 വയസ്, അപേക്ഷയ്ക്കും വിശദാംശങ്ങൾക്കും bdl-india.in
പ്രോഗാമർ, മൊബൈൽ ആപ് ഡെവലപ്പർ
നിയമനം
തിരുവനന്തപുരം: ഇൻഫർമേഷൻ കേരള മിഷനിൽ പ്രോഗാമർ, മൊബൈൽ ആപ് ഡെവലപ്പർ, സീനിയർ പ്രോഗ്രാമർ, ജൂനിയർ ഡെവലപ്പർ തുടങ്ങിയ 14 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.cmdkerala.net. അവസാനതീയതി മേയ് 21. പ്രായപരിധി 35. ഒരുവർഷത്തേക്കാണ് നിയമനം.