
മഞ്ഞ സാരിയിൽ ദിവ്യഉണ്ണി, മഞ്ഞ വസ്‌ത്രം അണിഞ്ഞു മകൾ ഐശ്വര്യ.രണ്ടു വയസുള്ള ഇളയ മകൾ ഐശ്വര്യയോടൊപ്പമുള്ള ദിവ്യഉണ്ണിയുടെ ചിത്രം ഏറ്റെടുത്തു ആരാധകർ. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരോട് പങ്കുവയ്ക്കുന്ന താരമാണ് ദിവ്യഉണ്ണി. ആദ്യ വിവാഹത്തിൽ ദിവ്യഉണ്ണിക്ക് അർജുൻ, മീനാക്ഷി എന്നീ മക്കളുണ്ട്. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യഉണ്ണി. 2013 ൽ മുസാഫിർ എന്ന റഹ്മാൻ ചിത്രത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ട ദിവ്യ ഉണ്ണി ഏറെ വർഷങ്ങളായി അഭിനയരംഗത്തുനിന്ന് മാറി നിൽക്കുകയാണ്. എന്നാൽ നൃത്തവേദിയിലൂടെ താരം തന്റെ സാന്നിദ്ധ്യം ഇപ്പോഴും അറിയിക്കാറുണ്ട്.