v

വാ​ഷിം​ഗ്ട​ൺ​:​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​ബി​ൽ​ബോ​ർ​ഡ് ​മ്യൂ​സി​ക് ​അ​വാ​ർ​ഡു​ക​ൾ​ ​വാ​രി​ക്കൂ​ട്ടി​ ​ലോ​ക​പ്ര​ശ​സ്ത​ ​ദ​ക്ഷി​ണ​ ​കൊ​റി​യ​ൻ​ ​ബാ​ൻ​ഡാ​യ​ ​ബി.​റ്റി.​എ​സ്.​ ​ടോ​പ്പ് ​ ഡുവോ ​/​ ​ഗ്രൂ​പ്പ്,​ ​ടോ​പ്പ് ​സോം​ഗ് ​സെ​യി​ൽ​സ് ​ആ​ർ​ട്ടി​സ്റ്റ്,​ ​ബ​ട്ട​ർ​ ​എ​ന്ന​ ​ഗാ​ന​ത്തി​ന് ​ടോ​പ്പ് ​സെ​യി​ൽ​സ് ​​എ​ന്നി​ങ്ങ​നെ​ ​മൂ​ന്ന് ​പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ​ല​ഭി​ച്ച​ത്.​ 2017​ ​മു​ത​ൽ​ ​ബി.​റ്റി.​എ​സി​ന് ​ബി​ൽ​ബോ​ർ​ഡ് ​അ​വാ​ർ​ഡു​ക​ൾ​ ​തു​ട​ർ​ച്ച​യാ​യി​ ​ല​ഭി​ക്കു​ന്നു​ണ്ട്.​ഏ​ഴ് ​നാ​മ​നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് ​ബി.​റ്റി.​എ​സി​ന് ​ല​ഭി​ച്ച​ത്.​ ​അ​ഞ്ച് ​വ​ർ​ഷ​മാ​യി​ ​സ്ഥി​ര​മാ​യി​ ​ബി.​റ്റി.​എ​സ് ​ബി​ൽ​ബോ​ർ​ഡ് ​അ​വാ​ർ​ഡ് ​നി​ശ​യ്ക്ക് ​എ​ത്താ​റു​ണ്ട്.​ ​എ​ന്നാ​ൽ,​ ​ഈ​ ​വ​ർ​ഷം​ ​ലാ​സ് ​വേ​ഗ​സി​ൽ​ ​ഉ​ണ്ടാ​യി​ട്ടും​ ​തി​ര​ക്ക് ​മൂ​ലം​ ​സി​ന് ​എ​ത്താ​നാ​യി​ല്ല.​
തു​ട​ർ​ച്ച​യാ​യി​ 12​ ​ബി​ൽ​ബോ​ർ​ഡ് ​അ​വാ​ർ​ഡു​ക​ൾ​ ​നേ​ടി​യെ​ന്ന​ ​റെ​ക്കാ​ഡും​ ഇനി ​ബി.​റ്റി.​എ​സി​ന് ​സ്വ​ന്തമാണ്.​ 11​ ​അ​വാ​ർ​ഡു​ക​ൾ​ ​നേ​ടി​യ​ ​ഡെ​സ്റ്റി​നീ​സ് ​ചൈ​ൽ​ഡി​ന്റെ​ ​റെ​ക്കാ​ഡാ​ണ് ​ബി.​റ്റി.​എ​സ് ​ത​ക​ർ​ത്ത​ത്.​ ​ഒ​രു​ ​വ​ർ​ഷം​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​അ​വാ​ർ​ഡു​ക​ൾ​ ​സ്വ​ന്ത​മാ​ക്കി​യ​ ​റെ​ക്കാ​ഡ് ​വ​ൺ​ ​ഡ​യ​റ​ക്ഷ​നോ​ടൊ​പ്പം​ ​ബി.​റ്റി.​എ​സ് ​പ​ങ്കി​ടും.​ ​ബി.​റ്റി.​എ​സി​ന്റെ​ ​പു​തി​യ​ ​ആ​ൽ​ബ​മാ​യ​ ​പ്രൂ​ഫ് ​ജൂ​ൺ​ 10​ ​ന് ​റി​ലീ​സ് ​ചെ​യ്യും.