parvathy

സോഷ്യൽ മീഡിയയിൽ വ്യത്യസ്തങ്ങളായ ചിത്രങ്ങൾ പങ്കുവയ്‌ക്കുന്ന താരമാണ് പാർവതി തിരുവോത്ത്. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന താരം ഇത്തവണ ദുബായിലെ ആകാശത്ത് പാറിപ്പറക്കുന്ന ചിത്രങ്ങളാണ് ആരാധകരുമായി പങ്കിട്ടിരിക്കുന്നത്.

സ്കൈ ഡൈവ് ദുബായ് ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്നുള്ള വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് താരത്തിന്റെ ധൈര്യത്തിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

View this post on Instagram

A post shared by Parvathy Thiruvothu (@par_vathy)

ആകാശത്ത് പറക്കുന്നതിന്റെ സന്തോഷവും ആവേശവുമെല്ലാം പാർവതി പങ്കുവച്ച വീഡിയോയിൽ നിന്നും വ്യക്തമാകും. അടുത്തിടെ താരം മുംബയിലെ ഒരു ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

നവാഗത സംവിധായിക റത്തീന അണിയിച്ചൊരുക്കിയ പുഴുവാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. മമ്മൂട്ടിക്കൊപ്പം പാർവതി അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ഒടിടിയിൽ റിലീസായ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടുന്നുണ്ട്.