excise

പാലക്കാട്: എക്‌സൈസ് ഡിവിഷണൽ ഓഫീസിൽ നിന്ന് വിജിലൻസ് റെയ്‌ഡിൽ പിടിച്ചെടുത്തത് പത്തര ലക്ഷത്തോളം രൂപയുടെ കൈക്കൂലി. ഓഫീസ് അസിസ്‌റ്റന്റിൽ നിന്നും വിജിലൻസ് പിടിച്ചെടുത്തത് 2.4 ലക്ഷം രൂപയോളമാണ്. കള‌ള്‌ഷാപ്പ് ലൈസൻസ് പുതുക്കുന്നതിന് നൽകിയ കൈക്കൂലിയായിരുന്നു ഈ തുക.നൂറുദ്ദീൻ എന്ന ഉദ്യോഗസ്ഥനിൽ നിന്നാണ് ഈ പണം ലഭിച്ചത്.

രണ്ട് ഷാപ്പ് ലൈസൻസികളിൽ നിന്ന് ആറ് ലക്ഷം രൂപയും പിടിച്ചെടുത്തു. ഇന്ന് രാവിലെ മുതൽ നടന്ന പരിശോധനയിലാണ് ഇത്രയധികം പണം കണ്ടെത്തിയത്. പാലക്കാട് ജില്ലയിലെ ചിറ്റൂരടക്കം ഇത്തരം കൈക്കൂലി ഇടപാട് നടക്കുന്ന വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് നടത്തിയ പരിശോധനയിലാണ് പാലക്കാട് നിന്നും പണം പിടികൂടിയത്.