sexual-disease

ഓറൽ സെക്‌സിനിടെ പകരാൻ സാദ്ധ്യതയുള്ള എസ്ടിഡി അണുബാധകൾക്കെതിരെയുള്ള സംരക്ഷണത്തിന് 'അൾട്രാത്തിൻ പാന്റീസ്' ഫലപ്രദമെന്ന് കണ്ടെത്തൽ. അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റേതാണ് കണ്ടെത്തൽ. അന്താരാഷ്ട്ര അടിവസ്ത്ര നിർമാതാക്കളായ ലോറൽസ് ബ്രാൻഡാണ് അൾട്രാത്തിൻ പാന്റീസ് വിപണിയിൽ അവതരിപ്പിച്ചത്.

ഒറ്റത്തവണ മാത്രമേ ഈ പാന്റീസ് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂവെന്നതാണ് ഇതിന്റെ പ്രത്യേകത. ഒരിക്കൽ മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന സ്ട്രെച്ചി പാന്റീസ് ലാറ്റക്സ് കൊണ്ടാണ് ലോറൽസ് ഈ പ്രത്യേക പാന്റീസ് നിർമിച്ചിരിക്കുന്നത്. അതേസമയം അണുബാധ തടയുന്നതിൽ മാത്രമേ ഈ പാന്റീസ് ഫലപ്രദമാകുകയുള്ളൂവെന്നും ഗർഭനിരോധനത്തിന് ഇത് അനുയോജ്യമല്ലെന്നും നിർമാതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വാനിലയുടെ സുഗന്ധത്തോട് കൂടി വിപണിയിലെത്തുന്ന ഈ പാന്റീസിന് ഹെർപ്പസ്, ഗൊണോറിയ, സിഫിലിസ് തുടങ്ങി ഓറൽ സെക്സിലൂടെ പകരാൻ സാദ്ധ്യതയുള്ള അണുബാധകളെ ചെറുക്കാൻ സാധിക്കുമെന്നാണ് നിർ‌മാതാക്കൾ അവകാശപ്പെടുന്നത്.