king

അബുദാബി: പഠനസമയത്തെ ട്രെയിനിംഗിനിടെ ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്ന രണ്ട് യുവാക്കളുടെ ചിത്രമാണ് ഇവിടെയുള‌ളത്. 1979ൽ പകർത്തിയ ഈ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്. ഇവരിൽ ഇരുവരും ഇപ്പോൾ രണ്ട് രാജ്യങ്ങളുടെ ഭരണകർത്താക്കളാണ്. ബ്രിട്ടണിലെ സാൻഡസ്‌റ്റ് റോയൽ മിലിറ്ററി അക്കാഡമിയിലെ പഠനകാലത്തെടുത്ത ഈ ചിത്രം ഇപ്പോൾ ശ്രദ്ധേയമാകുന്നത് ഇതിലെ തൊപ്പി വച്ച ബാലൻ അടുത്ത ദിവസങ്ങളിൽ യുഎഇയുടെ പ്രസിഡന്റായതോടെയാണ്. അന്ന് കേവലം 18 വയസായിരുന്നു ഇവരുടെ പ്രായം.

അതെ തൊപ്പി വച്ച യുവാവ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ്. ഒപ്പമുള‌ളത് മലേഷ്യയുടെ രാജാവ് സുൽത്താൻ അബ്‌ദുള‌ള അഹ്‌മദ് ഷായാണ്. മുൻപ് അബ്‌ദുള‌ള അഹ്‌മദ് ഷാ രാജാവായപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടു. 2019ലായിരുന്നു അത്. ഇപ്പോഴിതാ മൂന്ന് വർഷത്തിനപ്പുറം വീണ്ടും സജീവ ചർച്ചാ വിഷയമാകുന്നു ചിത്രം.

kings

ലോകത്തെ വിവിധ രാജകുടുംബാംഗങ്ങൾക്ക് സൈനിക പരിശീലനം നൽകുന്ന സ്ഥാപനമാണ് സാൻഡസ്‌റ്റ് റോയൽ മിലിറ്ററി അക്കാഡമി. ജോർദാനിലെ അബ്‌ദുള‌ള രാജാവ്, ബഹ്‌റൈനിലെ ഹമദ് രാജാവ് ഇങ്ങനെ ശ്രദ്ധേയരായ നിരവധിപേർ ഇവിടെ പരിശീലനം നടത്തി.