kk

അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായ പെനിസ് പ്ലാന്റ് (നെപ്പന്തസ് ഹോർഡെനി )​ എന്ന ലിംഗച്ചെടി പറിച്ചെടുക്കുന്നതിന് വിലക്കേർപ്പെടുത്തി കംബോഡിയൻ സർക്കാർ. പുരുഷ ലിംഗത്തിന്റെ ആകൃതിയിലുള്ള ചെടിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും എടുക്കാൻ സ്ത്രീകളുൾപ്പെടെയുള്ളവർ ഒഴുകിയെത്തുന്നത് കണക്കിലെടുത്താണ് സർക്കാർ നടപടി. അന്യംനിന്നു പോകാൻ സാദ്ധ്യതയുള്ള സസ്യങ്ങളുടെ പട്ടികയിലുള്ളതിനാലാണ് കർശന നിർദ്ദേശവുമായി കംബോ‌ഡിയൻ സർക്കാർ രംഗത്തെത്തിയത്.

നിരവധി സ്ത്രീകൾ ഈ ചെടികൾ പറിച്ചെടുക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായിരുന്നു. തുടർന്നാണ് പരിസ്ഥിതി മന്ത്രാലയം കർശനമായ നിർദ്ദേശം പുറപ്പെടുവിച്ചത്. പടിഞ്ഞാറൻ കംബോഡിയയിലെ പർവതപ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഒരു ഉഷ്ണമേഖലാ സസ്യമാണ് നേപ്പന്തസ് ഹോൾഡെനി. ‌ പ്രാണികളെ ഭക്ഷിക്കുന്ന പിച്ചർ പ്ലാന്റിന്റെ ഗണത്തിൽ പെടുന്ന സസ്യമാണിത്. സമുദ്ര നിരപ്പിൽ നിന്ന് 800 മീറ്റർ ഉയരത്തിൽ കാണപ്പെടുന്ന സസ്യമാണിത്.

hh

അടുത്തിടെയായി നാട്ടുകാരെ കൂടാതെ വിനോദസ‌ഞ്ചാരികൾ ഉൾപ്പെടെ ചെടികൾ പറിച്ചെടുക്കുന്നത് പതിവായി. ഇവിടങ്ങളിലേക്ക് കൂടുതൽ പേരെത്തി തുടങ്ങിയതോടെയാണ് സർക്കാർ വിനോദസഞ്ചാരികൾക്ക് ചെടിയുടെ പൂക്കൾ പറിച്ചെടുക്കരുതെന്നുള്ള കർശന നിർദേശവുമായി എത്തിയത്. മൂന്നു യുവതികൾ ചെടികൾ പറിച്ചെടുക്കുന്നതിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് അടിയന്തര നടപടി. കാമ്പോട്ട് പ്രവിശ്യയിലെ ബൊകോർ പർവതത്തിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ, അമോർഫോഫാലസ് ഡെക്കസ്-സിൽവ എന്നറിയപ്പെടുന്ന പെനിസ് പ്ലാന്റ് ഏകദേശം 25 വർഷത്തിനിടെ യൂറോപ്പിൽ ആദ്യമായി പൂത്തിരുന്നു. ആറടിയായിരുന്നു ഇതിന്റെ ഉയരം. നെതർലാൻഡിലെ ഹോർട്ടൂസ് ബൊട്ടാണിക്കസിലാണ് പുഷ്പം വിരിഞ്ഞത്.