railway

തിരുവനന്തപുരം: ട്രെയിനിടിച്ച് റെയിൽവേ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും. പരിക്കേറ്റവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. എങ്ങനെയാണ് സംഭവം നടന്നതെന്നതിനെക്കുറിച്ച് പൊലീസിനോ മറ്റ് അധികൃതർക്കോ വ്യക്തതയില്ല.

രാത്രിയിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത് മുതൽ നടന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. എ​ന്താ​ണ് ​സം​ഭ​വി​ച്ച​തെ​ന്ന് ​വി​ശ​ദ​മാ​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​ ​മാ​ത്ര​മേ​ ​വ്യ​ക്ത​മാകു​ക​യു​ള്ളൂ​വെ​ന്ന് ​സെ​ൻ​ട്ര​ൽ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ ​ഡ​യ​റ​ക്ട​ർ​ ​രാ​ജേ​ഷ് ​ച​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​

ഇ​ന്ന​ലെ​ ​രാ​ത്രി​ 7.45​ന് ​തി​രു​വ​ന​ന്ത​പു​രം​ ​സെ​ൻ​ട്ര​ൽ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ന്റെ​ ​കി​ള്ളി​പ്പാ​ല​ത്തെ​ ​ഷ​ണ്ടിം​ഗ് ​യാ​ർ​ഡി​ന് ​സ​മീ​പ​മാ​യി​രു​ന്നു​ ​അ​പ​ക​ടം.​ ​ ട്രെ​യി​നി​ന​ടി​യി​ൽ​പ്പെ​ട്ട് ​സീ​നി​യ​ർ​ ​സെ​ക്ഷ​ൻ​ ​എ​ൻ​ജി​നി​യ​ർ​ ​റാം​ശ​ങ്ക​റിന്റെ​ ​( 47​) വലതുകാൽ അറ്റുപോയി. റെ​യി​ൽ​വേ​ ​പാ​ള​ത്തി​ൽ​ ​നി​ന്നാ​ണ് ​റാം​ശ​ങ്ക​റി​ന്റെ​ ​കാ​ൽ​ ​ക​ണ്ടെ​ടു​ത്ത​ത്.​ ​ഉടൻ തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ അടിയന്തര ശസ്ത്രക്രിയയ‌്ക്ക് വിധേയനാക്കിയെങ്കിലും കാൽ തുന്നിച്ചേർക്കാനായില്ല. അപകടത്തിൽ ​അ​പ്ര​ന്റി​സ് ​മി​ഥു​ൻ​ ​കൃ​ഷ്‌​ണ​യ്ക്കും ​(25​) ​പ​രി​ക്കേ​റ്റിരുന്നു.