journalist

കായംകുളം: വാർത്താവതരണത്തിന് ശേഷം ദേവികുളങ്ങരയിലുള്ള വീട്ടിലേക്ക് സ്‌കൂട്ടറിൽ മടങ്ങുകയായിരുന്ന സി ഡി നെറ്റ് വാർത്താവതാരക മേഘാ രഞ്ജിത്തിനെ ബൈക്കിലെത്തിയ യുവാവ് ആക്രമിക്കാൻ ശ്രമിച്ചു. മുട്ടേൽപാലത്തിന് പടിഞ്ഞാറ് രാത്രി 8.45 ഓടെയാണ് സംഭവം. പെട്രോൾ തീർന്നുവെന്നും സഹായിക്കണമെന്നും പറഞ്ഞ് മേഘയെ തടഞ്ഞു നിർത്തുകയായിരുന്നു യുവാവ്. ഭയന്ന് സ്‌കൂട്ടർ മുന്നോട്ട് എടുത്ത മേഘയെ പിൻതുടർന്ന് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.സ്‌കൂട്ടർ ചരിഞ്ഞ് കാലിന് പരിക്കേറ്റ മേഘ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കായംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.