prayaga

നടി പ്രയാഗ മാർട്ടിന്റെ ഏറ്റവും പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഒരു ഫാഷൻ ഷോയിൽ അതീവ ഗ്ലാമറാസിട്ടാണ് താരം റാംപ് വാക്ക് ചെയ്യുന്നത്. നോർത്തിന്ത്യൻ സ്റ്റൈലിലെത്തിയ താരത്തിന്റെ ലുക്ക് ഹൈലൈറ്റ് ചെയ്തിരിക്കുന്നത് ഡാർക്ക് നിറത്തിലുള്ള ലിപ്സ്റ്റിക്കാണ്.

View this post on Instagram

A post shared by South Entertainment World (@south_entertainment_world)

ഓർണമെന്റ്സ് ഒന്നും ധരിച്ചിട്ടില്ല എന്നതും പ്രത്യേകതയാണ്. കറുത്ത നിറത്തിലുള്ള ലിപ്സ്റ്റിക്കും പൊട്ടും മാത്രമാണ് ആകെയുള്ള മേക്കപ്പ്. ഇടതുകൈയിൽ ഒരു വാച്ച് കെട്ടിയിട്ടുണ്ട്. എന്തായാലും താരത്തിന്റെ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഹോട്ടാണെന്നും സെക്സിയാണെന്നുമെല്ലാം കമന്റുകളുണ്ട്.

View this post on Instagram

A post shared by Candid (@candid__frame)


ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ മലയാള സിനിമയിലേക്കെത്തിയത്. ചുരുക്കം ചില സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും നല്ലൊരു ആരാധകവൃന്ദം പ്രയാഗയ്‌ക്കുണ്ട്. ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് താരം അവസാനം അഭിനയിച്ചത്. തമിഴിൽ നടൻ സൂര്യയ്‌ക്കൊപ്പം ഗിറ്റാൻ കമ്പി മേലെ നിൻട്ര് എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.