sherin-selin

കൊച്ചി: ട്രാൻസ്‌ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യു(27)വാണ് മരിച്ചത്. ചക്കരപ്പറമ്പിലെ ലോഡ്ജിൽ രാവിലെ പത്ത് മണിയോടെയാണ് ഷെറിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിനിയാണ്.


മനോവിഷമമുണ്ടെന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. സുഹൃത്തുക്കളുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുക്കും.