
മുംബയ്: ഏറെ നാളായി കാത്തിരുന്ന എൽ.ഐ.സി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്‌തത് നഷ്ടത്തിൽ. ഐ.പി.ഒയിലെ വിലയേക്കാൾ കൂടിയ വിലയിൽ എൽ.ഐ.സി ലിസ്റ്റ് ചെയ്യുമെന്നായിരുന്നു ഭൂരിഭാഗം നിക്ഷേപകരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 8.6 ശതമാനം കിഴിവോടെ 867.20 രൂപയ്ക്കാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനി കൂടിയായ എൽ.ഐ.സിയുടെ ഓഹരി ബോംബെ സ്റ്റോക്ക് എക്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തത്.
8.62 ശതമാനം നഷ്ടത്തില്‍ 867.20 രൂപ നിലവാരത്തിലാണ് എൽ.ഐ.സി ലിസ്റ്റ് ചെയ്‌തത്. 949 രൂപയായിരുന്നു അലോട്ട്‌മെന്റ് തുക. ആദ്യം പതറിയ ഓഹരി രാവിലെ 10.25 ഓടെ 903 രൂപ എന്ന നിലയിലേയ്ക്ക് എത്തിയിരുന്നു.

വിറ്റൊഴിയണോ കെെവശം വയ്ക്കണോ
റഷ്യ-യുക്രെയിന്‍ സംഘര്‍ഷവും യു.എസ് ഫെഡറല്‍ റിസര്‍വ് ഉള്‍പ്പടെയുള്ള കേന്ദ്ര ബാങ്കുകളുടെ നിരക്ക് വര്‍ദ്ധനയും ഒക്കെ ആഗോളതലത്തില്‍ ഓഹരി വിപണികള്‍ക്ക് പ്രതികൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇക്കാരണങ്ങൾ കൊണ്ട് തന്നെയാണ് ലിസ്റ്റിങ്ങിൽ നേട്ടമുണ്ടാക്കാൻ എൽ.ഐ.സിക്ക് സാധിക്കാതെ വന്നത്.
രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് ഭാവിയിൽ മികച്ച വളര്‍ച്ചയുണ്ടാകുനുള്ള സാദ്ധ്യതയാണ് ഉള്ളത്. അതിനാൽ തന്നെ ലിസ്റ്റ് ചെയ്‌തത് നഷ്ടത്തിലാണെങ്കിലും ദീർഘകാലത്തിൽ മുന്നേറ്റമുണ്ടാകാൻ സാദ്ധ്യതയുള്ള ഓഹരിയാണിതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
എൽ.ഐ.സിയുടെ പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ 3.5 ശതമാനം ഓഹരി വിറ്റ് 21,000 കോടി രൂപയാണ് സർക്കാർ സ്വന്തമാക്കിയത്. ആറിരട്ടിയോളം അപേക്ഷയാണ് ലഭിച്ചത്.
2021 ൽ 18,300 കോടി രൂപ സമാഹരിച്ച പേടിഎമ്മിനു ശേഷം ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും വലിയ ഐ.പി.ഒ എൽ.ഐ.സിയുടെതാണ്. 15,500 കോടി രൂപ സമാഹരിച്ച കോൾ ഇന്ത്യ, 11,700 കോടി രൂപ സമാഹരിച്ച റിലയൻസ് പവർ തുടങ്ങിയവയാണ് ഐ.പി.ഒകളിൽ നേട്ടം കൊയ്ത മുൻനിര ഓഹരികൾ.
അതേസമയം രാജ്യത്ത് വിലക്കയറ്റം കുതിക്കുകയാണ്. മൊത്തവില അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം ഇപ്പോൾ 15.08 ശതമാനമാണ്. ഒരു വർഷത്തിലേറെയായി മൊത്തവില സൂചിക രണ്ടക്കത്തിലാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 10.74 ശതമാനമായിരുന്നു വിലക്കയറ്റം.
