nila

നടിയും അവതാരകയുമായ പേളി മാണിയുടെയും നടൻ ശ്രീനിഷ് അരവിന്ദിന്റെയും മകൾ നില ജനിച്ച അന്ന് മുതൽ താരമാണ്. കുഞ്ഞിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ താരദമ്പതികൾ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ പങ്കുവയ്ക്കാറുണ്ട്. നിലയുടെ കളിയും ചിരിയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.

ഇപ്പോഴിതാ യൂട്യൂബ് ചാനലിലൂടെ താരങ്ങളെ അനുകരിക്കുന്ന നിലയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് പേളി മാണി. മോഹൻലാലിനെയും, മമ്മൂട്ടിയേയും സുരേഷ് ഗോപിയേയുമാണ് താരപുത്രി അനുകരിക്കുന്നത്.


സുരേഷ് ഗോപി എന്താ പറഞ്ഞെ, മോഹൻലാൽ എന്താ പറഞ്ഞെ, മമ്മൂക്ക എന്താ പറഞ്ഞെ എന്നൊക്കെ പേളി ചോദിക്കുമ്പോൾ കുട്ടി അനുകരിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. കുഞ്ഞിന്റെ കുസൃതിച്ചിരിയാണ് ഏവരുടെയും മനംകവരുന്നത്.