oil-bath-

ഒരു ദിവസം ഭക്ഷണം കഴിക്കാതിരിക്കാം പക്ഷേ കുളിക്കാതിരിക്കാൻ കഴിയില്ല. നമ്മളിൽ പലരും പലപ്പോഴും പറഞ്ഞിട്ടുള്ള വാചകമാണിത്. കുളിക്ക് അത്രയേറെ പ്രാധാന്യമുണ്ട് മലയാളിയുടെ ജീവിതത്തിൽ. പഴമക്കാർക്കിടയിൽ എണ്ണ തേച്ചുകുളി ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. കുളിക്കുന്നതിലൂടെ ശരീരശുചിത്വം മാത്രമല്ല മനസിന്റെ ശുചിത്വവും ലഭിക്കുന്നു എന്നാണ് വിശ്വാസം.

എന്നാൽ എല്ലാ ദിവസവും എണ്ണ തേച്ചു കുളിക്കാൻ പാടില്ല എന്ന് എത്ര പേർക്കറിയാം? ആഴ്‌ചയും എണ്ണ തേച്ചു കുളിയുടെ ഫലവും എങ്ങനെയെന്ന് നോക്കാം-

ഞായർ- ദുഖം

തിങ്കൾ- കാന്തി

ചൊവ്വ- മരണദുഖം

ബുധൻ- ഐശ്വര്യം

വ്യാഴം- ദ്രവ്യ നഷ്‌ടം

വെള്ളി- വിപത്ത്

ശനി- സൗഖ്യം

പിറന്നാൾ ദിവസങ്ങളിൽ എണ്ണ തേച്ചു കുളിക്കരുത് എന്നാണ് ആചാരം. ഓരോ മാസത്തെയും ജന്മനക്ഷത്രദിവസവും അനുജന്മനക്ഷത്രം (ജന്മനക്ഷത്രത്തിന്റെ പത്താമത്തെയും പത്തൊൻപതാമത്തെയും നക്ഷത്രം) വരുന്ന ദിവസങ്ങളിലും എണ്ണതേച്ചു കുളി പാടില്ല എന്നും ആചാരമുണ്ട്.