help

വായ്പ എടുക്കുന്നവർക്ക് പിന്നീടുള്ള ചിന്ത അത് എങ്ങനെ തിരിച്ചടയ്ക്കും എന്നതിനെ കുറിച്ചായിരിക്കും. എന്നാൽ അജ്ഞാതനായ ഒരാൾ കടമെടുത്തയാളെ പോലും അറിയിക്കാതെ ബാദ്ധ്യത എല്ലാം തീർത്താലോ. സിനിമകളിലും കഥകളിലുമുള്ള രക്ഷകന്റെ സ്ഥാനമാവും ആ പ്രവർത്തി ചെയ്തയാൾക്ക് ലഭിക്കുക. അമേരിക്കയിൽ ഇത്തരത്തിൽ ഒരു രക്ഷകൻ വന്നു എന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടെക്സാസിലെ വൈലി കോളേജിലെ 100ലധികം വരുന്ന വിദ്യാർത്ഥികളുടെ 300,000 ഡോളറിന്റെ കടമാണ് അജ്ഞാതൻ രഹസ്യമായി വീട്ടിയത്.

Congratulations 2022 Graduates, YOU ARE DEBT FREE!
Go Forth Inspired, glorious deeds to do. 🥹🙌🏾#wileygrad22 #wileycollege #hbcu #hbcugrad #hbcupride #goforthinspired pic.twitter.com/a0zHUDTFc4

— Wiley College (@WileyCollege) May 7, 2022

കോളേജിലെ ബിരുദദാന ചടങ്ങിൽ വച്ചാണ് വൈലി കോളേജിന്റെ പ്രസിഡന്റും സിഇഒയുമായ ഹെർമൻ ജെ ഫെൽട്ടൺ ജൂനിയറാണ് വിദ്യാർത്ഥികളോട് ഈ കാര്യം വെളിപ്പെടുത്തിയത്. നിങ്ങൾ കടരഹിതനാണ്; നിങ്ങൾ ഒരു ചില്ലിക്കാശും കടപ്പെട്ടിട്ടില്ലെന്ന് കോളേജ് അധികാരികൾ വിദ്യാർത്ഥികളോട് പറഞ്ഞു. ഇതോടെ കടമില്ലാതെ ബിരുദം നേടുക എന്ന ലക്ഷ്യത്തിലെത്താൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു. വിദ്യാർത്ഥികളെ ഇത്തരത്തിൽ കൈയയച്ച് സഹായിച്ച വ്യക്തി മിക്കവാറും കോളേജിലെ പൂർവവിദ്യാർത്ഥിയാവും. 2020ൽ മോർഹൗസ് കോളേജിന് 20 മില്യൺ ഡോളർ സംഭാവന നൽകിയ സംഭവവും കോടീശ്വരനായ റോബർട്ട് സ്മിത്ത് 2019ൽ മോർഹൗസിന്റെ ബിരുദ ക്ലാസിന് 34 മില്യൺ ഡോളർ സംഭാവന ചെയ്തതുമെല്ലാം വാർത്തകളിൽ ഇടംപിടിച്ചിരുന്നു.